” ലെച്ചു നിൽക്ക് ഞാനും വരാം “
ഞാൻ പുറകെ നിന്നും വിളിച്ചു ,
അതു മൈൻഡ് ചെയ്യാതെ അവൾ നടന്നു നീങ്ങി ,
“എന്തിനാ അജി ആ പാവത്തിനെ ഇങ്ങനെ കളിയാക്കുന്നനെ “
ചേച്ചി പറഞ്ഞു ,
“അതൊക്കെ ഒരു രസം അല്ലെ ചേച്ചി, ചേച്ചി കണ്ടോ കുറച്ചു കഴിയുമ്പോൾ എട്ടാ എന്ന് വിളിച്ചോണ്ട് പുറകെ വരും “
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ,
” ഉം ,”
ചേച്ചി എന്നാ പൊക്കോ ഞാൻ കാറ് ഒതുക്കി ഇട്ടിട്ട് വരാം ,
ഞാൻ അതും പറഞ്ഞ് കാറിന്റെ അടുത്തേക്ക് നടന്നു,
” അതെ അജി ,സാരി ലൂസാവൻ മാത്രം എന്തായിരുന്നു കാറിൽ “
ജോളി ചേച്ചി കളള ചിരിയോടെ ചോദിച്ചു,
” ചേച്ചി വിചാരിക്കുന്ന പോലെ ഒന്നും ഇല്ലാ, കാറിൽ തിങ്ങി കൂടി ഇരുന്നപ്പോൾ സംഭവിച്ചതാ ,”
ഞാൻ പറഞ്ഞു ,
” ഉവെ, ഉവെ,,.. എനിക്ക് അറിഞ്ഞുടെ നിന്നെ ,”
ചേച്ചി വീണ്ടും ആ ചിരിയോടെ പറഞ്ഞു ,
” ഇല്ലാ ചേച്ചി സത്യം “
” ഉം ശരി.. വേഗം വണ്ടി ഒതുക്കി ഇട്ടിട്ട് വാ “
ചേച്ചി അതും പറഞ്ഞ് തിരിഞ്ഞു നടന്നു ,
“ശ്ശേ ചേച്ചിയും തെറ്റുദ്ധരിച്ചു ,”
ഞാൻ മനസിൽ വിചാരിച്ചു കൊണ്ട് കാർ ഒതുക്കി ഇട്ടിട്ട് ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കയറി ചെന്നു ,