ഞാൻ അവളൊട് മിണ്ടല്ലെ എന്ന് ആഗ്യം കാണിച്ചു ,
അപ്പോ അവൾ എന്നെ നോക്കി ചിരിച്ചിട്ട് താലികെട്ടിന്റെ ചടങ്ങുകൾ കാണാനായി നിന്നു ,ഞാൻ നോക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ താലികെട്ടുന്ന ഇടത്തിലേക്ക് ആണ് ,
ഞാൻ ലെച്ചു ന്റെ വലത് ഭാഗത്ത് പുറകിൽ നിന്നു ,
കൃത്യം ആ താലികെട്ടുന നിമിഷം ഞാൻ എന്റെ ഇടതു കൈ കൊണ്ട് ലെച്ചു ന്റെ ഇടത് ഭാഗത്ത് സാരിയുടെ ഇടയിൽ കൂടി വയറിൽ പതിയെ പിടിച്ചു ,
ആ സമയം അവളിൽ നിന്ന് “ആ “എന്ന് ചെറിയ സൗണ്ടും വന്നു എന്നാൽ കുരവയുടെ സൗണ്ടിൽ ആ സൗണ്ട് ആരും ശ്രദ്ധിച്ചില്ല ,
അവൾ ആരുടെ കൈ ആണെന്ന് അറിയാൻ തിരിഞ്ഞു നോക്കി ,
അപ്പോ അവളുടെ വയറിൽ ഇരിക്കുന്ന കൈ എന്റെ ആണെന്നും ഞാൻ അവളുടെ അടുത്ത് നിൽക്കുന്നു തും അവൾ കണ്ടു ,
എന്നെ കണ്ടപ്പോ ആദ്യം സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു എങ്കിലും പിന്നെം ആ കപട ദേഷ്യം വീണ്ടും പ്രകടിപ്പിച്ചു ,
ഞാൻ അപ്പോൾ ആ കൈകൊണ്ട് തന്നെ അവളുടെ വയറിൽ പിടിച്ച് കൊണ്ട് എന്നിലെക്ക് കൂടുതൽ ചേർത്തു നിർത്തി ,
” എന്റെ പൊന്നിന്റെ പിണക്കം ഇതു വരെ മാറിയില്ലെ “
ഞാൻ അവളുടെ വയറിൽ തഴുകുന്നതോടൊപ്പം ,അവളുടെ ചെവിട്ടിൽ അവൾ മാത്രം കേൾക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
അതിനവൾ ഒന്നും മിണ്ടിയില്ല പകരം എന്റെ കൈയിൽ സേഫ്റ്റി പിൻ ഉപയോഗിച്ച് ഒരു കുത്തു തന്നു ,