കറുത്ത വട്ടത്തൊപ്പി ചുറ്റിയ തല, അയാൾ കസേരയിലേക്ക് ചാരി , ആലോചനാനിമഗ്നനായിരുന്നു..
“ ചേച്ചിയ്ക്ക് അധികം സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല.. പ്ലസ്-ടു വിന് പഠിച്ച ഒന്നുരണ്ടു പേർ നഴ്സായി ബാംഗ്ലൂരൊക്കെ ജോലി ചെയ്യുന്നുണ്ട്… അവിടെയും പൊലീസ് അന്വേഷിച്ചിരുന്നു… “
ടോണി പറഞ്ഞു……
“ ഇവനന്ന് വലിയ പ്രായമൊന്നും ഇല്ലല്ലോ സാറേ… “
ഷാഹുൽ കൂട്ടിച്ചേർത്തു…
മേശപ്പുറത്ത് പഴയ പത്രക്കടലാസിന്റെ കട്ടിംഗുകളും പരാതികളും പരാതികളുടെ പകർപ്പും നിരന്നു കിടപ്പുണ്ടായിരുന്നു…
“” ഹോംസ് “ അതിനും മറുപടി പറഞ്ഞില്ല..
“” ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ സാറിനോട് പറഞ്ഞു കഴിഞ്ഞു… ഇനി മറന്നു പോയത് വല്ലതും ഉണ്ടെങ്കിൽ വിളിച്ചറിയിക്കാം…””
കുറേ നേരമായി അയാളുടെ അനക്കമൊന്നും ഇല്ലാതിരുന്നപ്പോൾ ടോണി പറഞ്ഞു..
“ ഹോംസ്”” പതിയെ കസേരയിൽ നിന്നും നിവർന്നു…
“” ചേച്ചി ആളെങ്ങനെ……….?””
അയാളുടെ ചോദ്യം ഇരുവർക്കും പെട്ടെന്ന് മനസ്സിലായില്ല…
“” ഐ മീൻ സ്നേഹമുള്ളവളാണോ എന്ന്……….?””
അയാൾ വിശദീകരിച്ചു…
“ അതേ സർ… …. അവളെല്ലാവരോടും സ്നേഹമുള്ളവളായിരുന്നു………..””
ടോണി പെട്ടെന്ന് പറഞ്ഞു…
“ ശത്രുക്കൾ……….?””
“” ഹോംസ് “ കസേരയിൽ നിന്ന് എഴുന്നേറ്റു…
“ ആരാണ് സർ ഞങ്ങൾക്കു ശത്രുക്കൾ…? ഇതവളെ ആരെങ്കിലും തട്ടിക്കൊണ്ടുപോകാനേ വഴിയുള്ളൂ… “
ടോണി പറഞ്ഞു…
“” ശത്രുക്കളല്ലാതെ പിന്നെ സ്നേഹിതൻമാരാണോടോ കിഡ്നാപ്പ് ചെയ്യുന്നത്… ? “.
“” ഹോംസ്”” ഒന്നു ചിരിച്ചു…
“” നിങ്ങൾക്കും പൊലീസിനും ഒന്നും അറിയാത്ത ശത്രുക്കൾ ആരെങ്കിലും ഉണ്ടെങ്കിലോ..?””