അവൾ മനസ്സിൽ പറഞ്ഞു:’ …
“” നമുക്കൊരു ചായ കുടിച്ചാലോ മോളെ… ?””
വേണമെന്നോ വേണ്ടായെന്നോ പറയാതെ പൂജ അച്ഛനു പിന്നാലെ അടുത്തുണ്ടായിരുന്ന റസ്റ്റോറന്റിലേക്ക് കയറി…
പ്രൈവറ്റ് ക്യാബിനിലേക്കാണ് ഹേമചന്ദ്രൻ കയറിയത്……
ടേബിളിനു മുന്നിൽ അയാൾക്കെതിരെ പൂജ ഇരുന്നു…
“” ഇനിയും ഈ വേഷവും കോലവും മാറ്റിക്കൂടെ അച്ഛാ… മനുഷ്യന് തൊലിയുരിയുന്നു… “
ചുറ്റുപാടും മിഴികൾ പായിച്ച് പതിഞ്ഞ സ്വരത്തിൽ പൂജ അച്ഛനോടു ചോദിച്ചു…
“” ഈ വേഷവും കോലവും ഞാൻ കെട്ടാനുള്ള കാരണവും മോൾക്കറിയാമല്ലോ…. എല്ലാവർക്കും മുൻപിൽ കോമാളിയാണെങ്കിലും മനസ്സിനു സ്വസ്ഥതയുണ്ട്………. “
ഹേമചന്ദ്രൻ പറഞ്ഞു…
പൂജ പിന്നെ തർക്കിക്കാൻ നിന്നില്ല…
പട്ടാളച്ചിട്ടയാണ്…
പോരാത്തതിന് ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനുമായിരുന്നു…
പഠിപ്പിച്ചേ ശീലമുള്ളൂ…
അനുസരിച്ചുള്ള ശീലമില്ല…
“” അച്ഛൻ കാണണമെന്നു പറഞ്ഞത്….? “
പൂജ ഒരു നിമിഷം കഴിഞ്ഞ് അയാളെ നോക്കി…
“ പറയാം…………….””
വെയ്റ്റർ വന്നപ്പോൾ , അവൾക്കു വേണ്ടതു കൂടി ചോദിച്ച ശേഷം അയാൾ ഓർഡർ ചെയ്തു…
“” അമ്മയ്ക്ക് എങ്ങനെ……….?”
അച്ഛന് എങ്ങനെയായാലും അമ്മയെ മറക്കുവാൻ കഴിയില്ലെന്ന് അവൾക്കാ ചോദ്യത്തിൽ നിന്നും മനസ്സിലായി…
“” കുഴപ്പമൊന്നുമില്ല… …. “
“” മോൾക്കോ……..?””
“” അച്ഛനിങ്ങനെ നടക്കുന്നതു മാത്രമേ എനിക്കു പ്രശ്നമുള്ളൂ………. “
ചായ വന്നതും ഓരോ കവിൾ മൊത്തി ഇരുവരും വാക്കുകൾ മറന്നിരുന്നു…
“ മോൾക്കിന്ന് പോകണ്ടേ… …. ? “
കസേരയിലേക്ക് ചാഞ്ഞു കൊണ്ട് ഹേമചന്ദ്രൻ ചോദിച്ചു…
“” അതങ്ങനെ ശരിയാകുമെന്ന് തോന്നുന്നില്ല..””