അവൾ താടിയ്ക്കു കൈ കൊടുത്ത് ആലോചനയോടെ പറഞ്ഞു…
“” എന്തു പറ്റി……….?””
പൂജ ചുരുങ്ങിയ വാക്കുകളിൽ കാര്യം വിശദീകരിച്ചു..
ഹേമചന്ദ്രന്റെ മുഖത്തൊരു തെളിച്ചമുണ്ടായി…
അമ്മയോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവൾക്കറിയാമായിരുന്നു…
അല്ലെങ്കിലും തന്നെ വിവാഹം കഴിപ്പിച്ചയയ്ക്കാനാണ് അമ്മയ്ക്ക് ധൃതി……
ഇതുകൂടി അറിഞ്ഞാൽ സന്തോഷിക്കുകയേ ഉള്ളൂ…
“” എനിക്ക് മോളുടെ ഒരു സഹായം വേണം… ….””
അല്പ നേരത്തെ ആലോചനയ്ക്കു ശേഷം ഹേമചന്ദ്രൻ പറഞ്ഞു…
പൂജ അച്ഛനെ നോക്കി…
പണമാണെന്ന കാര്യത്തിൽ അവൾക്ക് സംശയമേതുമില്ലായിരുന്നു…
പക്ഷേ, പിന്നീട് ഹേമചന്ദ്രൻ പറഞ്ഞതു കേട്ട് അവൾ ആകാംക്ഷയോടെ അയാളെ നോക്കിയിരുന്നു…
തിരോധാനം…………….!
അവളിലെ കുറ്റാന്വേഷക ഉണർന്നിരുന്നു…
താനും അത് വായിച്ചു മറവിയിൽ തള്ളിയ വാർത്തയാണ്……
അതിലിങ്ങനെയൊരു സാദ്ധ്യത……….?
ഈ തിരോധാനത്തിന്റെ പിന്നാമ്പുറക്കഥകൾ എഴുതി കോർത്തിണക്കി, എം.ഡിയുടെ മേശപ്പുറത്തിട്ടു കൊടുക്കുന്ന കാര്യം ഓർത്തതും പൂജ ഉള്ളാലെ ചിരിച്ചു…
അവളുടെ രോമകൂപങ്ങൾ എഴുന്നു നിന്ന് തുടങ്ങിയിരുന്നു…
“ ഈ കേസ്………..?””
ഒടുവിൽ പൂജ അച്ഛനെ നോക്കി…
“” ഇറ്റ്സ് നോട്ട് എ കേസ്………. മിസ്റ്ററി… ദ അൺബിലീബബ്ൾ മിസ്റ്ററി……….”
ഹേമചന്ദ്രൻ തലയിലിരുന്ന വട്ടത്തൊപ്പി ഒന്നു കറക്കി…
പൂജ അയാളെ തന്നെ നോക്കിയിരുന്നു…
ഒഴിഞ്ഞ ചായ ഗ്ലാസ്സ് മേശയിലിട്ട് അയാളൊന്നു വിരലാൽ കറക്കി…
“” ഇതിൽ ഇൻവെസ്റ്റിഗേഷൻ തുടങ്ങാൻ നമുക്ക് ഒരു സാദ്ധ്യതയുമില്ല:… അതായത് ഒരു ലിങ്കുമില്ല… പൊലീസ് കൊടുക്കുന്ന വാർത്തകളേ നിങ്ങൾ പത്രക്കാരും നിരത്തൂ………. “