ദ വിച്ച് പാർട്ട്‌ 4 [Fang leng]

Posted by

രക്ഷിക്കൂ കുമാരി എന്റെ അമ്മയ്ക്കും അനുജനും ഞാൻ അല്ലതെ വേറാരുമില്ല എന്നെ ദയവുചെയ്തു വൈദ്യ ശാലയിൽ എത്തിക്കു ”

ജ്യോതി കുമാരിയോടായി കെഞ്ചി

എന്നാൽ അടുത്ത നിമിഷം കുമാരി തന്റെ കത്തി ജ്യോതിയുടെ വയറ്റിൽ തുരു തുരെ കുത്തിയിറക്കി ശേഷം അവളെ നിലത്തേക്ക് തള്ളി വീഴ്ത്തി എന്നാൽ നിലത്ത് വീഴ്ന്ന ജ്യോതി കുമാരിയുടെ കാലിൽ പിടിച്ചു വീണ്ടും എഴുന്നേൽക്കുവാൻ ശ്രമിച്ചു ഇത് കണ്ട കുമാരി പതിയെ നിലത്ത് മുട്ട് കുത്തിയിരുന്നു

കുമാരി :നിനക്ക് എന്താണ് ജ്യോതി മരിക്കാൻ ഇത്ര പ്രയാസം അമ്മയെയും അനുജനേയും ഓർത്താണെങ്കിൽ നീ ഒന്നുകൊണ്ടും ഭയപ്പെടേണ്ട ഞാൻ ഉടനെ തന്നെ അവരെയും നിന്നോടൊപ്പം അയക്കാം

“ഹ ഹ ഹ “കുമാരിയുടെ വാക്കുകൾ കേട്ട് ജ്യോതി പൊട്ടിച്ചിരിക്കുവാൻ തുടങ്ങി

കുമാരി :നിനക്കെന്താ വട്ട് പിടിച്ചോ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്

ജ്യോതി :അഭിനന്ദനങ്ങൾ കുമാരി നിങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിക്കും അവൾ കാരണം ഈ രാജ്യം നശിക്കുന്നതാണ് നിങ്ങളുടെ കൊട്ടമതിലുകൾ തകർന്നടിയും അവളെ സ്നേഹിക്കുന്ന എല്ലവരും കൊല്ലപ്പെടും

ഇത് പറഞ്ഞ ശേഷം ജ്യോതി കരീകയെ നോക്കി സംസാരിക്കുവാൻ തുടങ്ങി

“ദുർമന്ത്രവാദിയായ നീയും രക്ഷപ്പെടുവാൻ പോകുന്നില്ല ഏറ്റവും ഭയാനകമായ രീതിയിൽ തന്നെ നിനക്കും മരണം സംഭവിക്കുന്നതാണ് ഇത് എന്റെ ശാപമാണ് ഇത് നടക്കുക തന്നെ ചെയ്യും ”

ഇത് കേട്ട കരീക ഉടൻ തന്നെ തന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി ജ്യോതിയുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു അതോടു കൂടി ജ്യോതി തന്റെ കണ്ണുകൾ അടച്ചു

കുമാരി :കരീക ഇവൾ എന്തൊക്കെയാണ് ഈ പറഞ്ഞത് ഇത് സത്യമാകുമോ

കരീക :ഒരിക്കലുമില്ല എന്റെ മന്ദ്രം ശക്തിയേറിയതാണ് നിങ്ങൾക്ക് ഒരു ആൺകുഞ്ഞ് തന്നെ ജനിക്കും ഇത് എന്റെ ഉറപ്പാണ് ഇപ്പോൾ കുമാരി അറയിലേക്ക് പോകു എന്നിട്ട് ശരീരം ശ്രദ്ധിക്കു നിങ്ങളുടെ വയറ്റിൽ ഇപ്പോൾ ഒരു കുഞ്ഞുണ്ട് എന്നത് മറക്കണ്ട

ഇത്രയും പറഞ്ഞു കരീക മുൻപോട്ടു നടന്നു

9 മാസങ്ങൾക്ക് ശേഷം കൊട്ടാരത്തിലെ പ്രസവമുറി

“അമ്മേ ആ.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല അമ്മേ ആ ”

കുമാരി സ്വപ്ന വേദനകൊണ്ട് പുളയുവാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *