തേജാത്മികം 6 [Nishinoya]

Posted by

“…നമ്മൾ കോളേജിൽ പോകയല്ലേ ആശാനേ അപ്പൊ നല്ല ലുക്കിൽ പോണ്ടേ…”

 

“… അയ്യടാ അതിന് നീ വരുന്നില്ല. ഞാൻ മാത്രെ പോകുന്നുള്ളൂ…”

 

“… അയ്യോ അങ്ങനെ പറഞ്ഞൂടാ. പിന്നെ ആശാന് ഒരു കൈസഹായത്തിന് ആരുണ്ട്…”

 

“… അതിനൊക്കെ അവിടെ വേറെ ആൾക്കാർ ഉണ്ട്. ഒരു വലിയ സഹായി വന്നേക്കുന്നു. പോയി ചെയ്തോണ്ടിരുന്ന പണി തീർക്കട…” കിച്ചുവിനെ ഒന്ന് വിരട്ടി മാമന്റെ അടുത്ത്‌ കാര്യവും അവതരിപ്പിച്ച് കിച്ചുവിന്റെ വണ്ടിയിൽ കോളേജിലേക്ക് തിരിച്ചു.

 

കോളേജ് കവാടത്തിന് മുന്നിൽ വണ്ടി നിർത്തി കോളേജിലേക്ക് ഞാൻ ഒന്ന് ഉറ്റി നോക്കി. പഴയ ഓർമ്മകൾ എന്നിൽ വന്ന് നിറഞ്ഞു ഒപ്പം തനുവും.

 

“… ചേട്ടൻ ഇവിടെ നിക്കാണോ വേഗം വന്നേ…” ദേവു വന്ന് വിളിക്കുമ്പോഴാണ് ചിന്തകളിൽ നിന്നും ഞാൻ ഉണരുന്നത്.

 

ബൈക്ക് പാർക്ക്‌ ചെയ്ത് ഞാൻ അവൾക്ക് ഒപ്പം പോയി. പടം വരയ്ക്കേണ്ടിടത്തേക്ക് ചെന്നപ്പോ എന്നെ അറിയാവുന്നവർ വന്ന് എന്റെ സുഖ വിവരം അന്വേഷിച്ചു. അതിനെല്ലാം മറുപടി നൽകി അവർ തന്ന ഡിസൈൻ വലിയ ബോർഡിലേക്ക് പകർത്താൻ തുടങ്ങി. അത്യാവശ്യം വല്യ ക്യാൻവാസ് ആയത്കൊണ്ട് തന്നെ നല്ല സമയം എടുക്കും. ഞാൻ വരയ്ക്കുന്നത് കാണാൻ ഉണ്ടായിരുന്നവർ പതിയെ പതിയെ കൊഴിഞ്ഞു പോകാൻ തുടങ്ങി എന്നാൽ ദേവു ആദ്യം മുതൽ എന്റൊപ്പം ഇരുന്ന് ഞാൻ ചെയ്യുന്നത് എല്ലാം ശ്രെദ്ധപൂർവ്വം നോക്കി ഇരുന്നു. ഇടക്ക് ഇടക്ക് ഓരോ കുപ്പി വെള്ളവും ജ്യൂസും വരുത്തിച്ച് എന്നെ നിർബന്ധിച്ചു കുടിപ്പിക്കും. വൈകുന്നേരത്തോടെ പടം വരച്ചു കഴിഞ്ഞു. അവർ തന്ന ചിത്രം അതേപോലെ തന്നെ ക്യാൻവാസിലേക്ക് പകർത്തി. എല്ലാരും എന്നെ അഭിനന്ദച്ചു പൈസ തരാൻ തുനിഞ്ഞപ്പോ സ്നേഹപൂർവ്വം ഞാൻ അത് നിരസിച്ചു. അവസാനം നാളത്തെ പരിപാടിക്ക് എന്തായാലും വരണം എന്നുള്ള ക്ഷണവും കിട്ടി. അധിക നേരം അവിടെ നിൽക്കാതെ ദേവുവിനോട് യാത്ര പറഞ്ഞ് വർഷോപ്പിൽ പോയി കിച്ചുവിന് ബൈക്ക് കൊടുത്ത് ഞാൻ വീട്ടിൽ പോയി. പിറ്റേന്ന് രാവിലെ കിച്ചുവിനെ കണി കണ്ടാണ് ഞാൻ ഉറക്കം എഴുനേൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *