തേജാത്മികം 6 [Nishinoya]

Posted by

“… കിച്ചു ഈ വണ്ടിയുടെ മുഴുവൻ പണിയും ഞാൻ ചെയ്തോളാം. തല്ക്കാലം ഞാൻ ചെയ്തോണ്ട് ഇരിക്കുന്ന വർക്ക്‌ എല്ലാം നീ ചെയ്യണം…”

 

“… ആശാൻ വെറുതെ ബുദ്ധിമുട്ടണ്ട ഈ വണ്ടിയുടെ പണി ഞാൻ ചെയ്യാം ആശാൻ ഒന്ന് കൂടെ നിന്നാൽ മതി…”

 

“… വേണ്ട. ഞാൻ പറഞ്ഞത് നീ ചെയ്താൽ മതി 😠…” ഞാൻ ഇതുവരെ കിച്ചുവിനോട് ഇത്ര കടുപ്പിച്ചു പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാതെ അവൻ അകത്തേക്ക് പോയി.

 

ഞാൻ ബൈക്കിൽ കേറി കിക്കർ അടിച്ചു ഫസ്റ്റ് അടിയിൽ തന്നെ സ്റ്റാർട്ട്‌ ആയി എന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. ചങ്ക് തുളക്കുന്ന പഴയ അതെ ശബ്ദം. അവനെയും കൊണ്ട് ഒരു റൗണ്ട് പോയി. എനിക്ക് ഈ ഭൂമിയിൽ ഏറ്റവുംകൂടുതൽ സന്തോഷം തരുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇവന്റെ ഡ്രൈവിംഗ് സീറ്റ്‌. മനസ് അറിഞ്ഞ് ഓടിച്ച ശേഷം തിരികെ എത്തിയതും മാമൻ എന്നെ രൂക്ഷമായി നോക്കി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തെ നിവർന്നു നോക്കാനുള്ള ദൈര്യം ഇല്ലായിരുന്നു. ബൈക്കും എടുത്ത് ഉള്ളിലേക്ക് പോയി ഞാൻ എന്റെ പണി തുടങ്ങി.കുറച്ചു ദിവസങ്ങൾ മാത്രമേ ഇവൻ എന്റൊപ്പം ഉണ്ടാവു അതിനാൽ ഓരോ വർക്കും നല്ല ശ്രദ്ധയോടെ ആസ്വദിച്ചാണ് ചെയ്തത്.

 

“… മാമ നമ്മുടെ ഈ ബൈക്കിന്റെ ഉടമസ്ഥൻ ആരാ…” വർക്ക്‌ കഴിയാറായതും ഞാൻ മാമനോട് ചോദിച്ചു.

 

“… നമ്മുടെ ബൈക്കോ? അതൊക്കെ എന്ന്…” മാമൻ പുച്ഛത്തോടെ ചോദിച്ചു.

 

“…അങ്ങനെ ഒന്നും പറയല്ലേ. മാമന് അറിയാലോ ഞാൻ എങ്ങനെയാ അതിനെ കൊണ്ട് നടന്നത് എന്ന്…”

Leave a Reply

Your email address will not be published. Required fields are marked *