തേജാത്മികം 6 [Nishinoya]

Posted by

 

“… എടാ നായിന്റെമോനെ ഇന്ന് വരോന്ന് എന്താടാ നേരത്തെ പറയാഞ്ഞേ…”

 

“… നിനക്ക് ഒരു സർപ്രൈസ്‌ തരാന്നു കരുതിയതാ 😁. എടാ ഞാൻ വയ്ക്കുവാണേ ഇവിടെ ഇച്ചിരി പരിപാടി ഉണ്ട്. Location ഒകെ ദേവുവിനെ വിളിച്ചു ചോദിച്ചാൽ മതി…” അതും പറഞ്ഞ് ദേവൻ ഫോൺ വച്ചു.

ഞാൻ ദേവുവിനെ വിളിച്ചു location ചോദിച്ച് വീട്ടിൽ പോയി കുളിച്ച് എന്റെ ബുള്ളറ്റുമായി ഇറങ്ങി. കുറച്ചു ദൂരെയുള്ള ഒരു ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു റിസെപ്ഷൻ. അവിടെ എത്തി ഹാളിലേക്ക് കടക്കാവേ സ്റ്റേജിൽ ഗ്രൂപ്പ്‌ ഡാൻസ് എന്തോ നടക്കുവായിരുന്നു. ഡാൻസേഴ്സിന്റെ മുൻനിരയിൽ തന്നെ ദേവു നിന്ന് കളിക്കുന്നുണ്ടായിരുന്നു. സാരിയിൽ ദേവുവിനെ കാണാൻ പ്രേത്യേക ഭംഗി ആയിരുന്നു ( പിന്നെ സാരി എന്റെ വീക്നെസ് ആണെന്ന് നിങ്ങൾക്ക് അറിയാലോ 🫣). ദേവുവിനെ സാരിയിൽ ആദ്യമായിട്ട് കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു ഞാൻ അവളെത്തന്നെ നോക്കി അവിടെ ഒരു ചെയറിൽ ഇരുന്നു. ഡാൻസിന്റെ ഇടക്ക് അവൾ എന്നെ കണ്ടതും അവളുടെ മുഖം കൂടുതൽ പൂത്തുലഞ്ഞോ എന്നൊരു സംശയം. പിന്നെ ഡാൻസ് കഴിയും വരെ ഇടക്ക് ഇടക്ക് ഒളിക്കണ്ണിട്ട് എന്നെ നോക്കി പുഞ്ചിരിക്കും.

“… ചേട്ടൻ വന്നിട്ട് ഒരുപാട് സമയം ആയോ…” ഡാൻസ് കഴിഞ്ഞതും കിതച്ചോണ്ട് ഓടി വന്ന് എന്നോട് ചോദിച്ചു.

“… ഇല്ല കുറച്ചു സമയം ആയതേ ഉള്ളു. പിന്നെ ഡാൻസ് സൂപ്പർ ആയിരുന്നു കേട്ടോ…” അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു.

 

“.. വാ ചേട്ട നമുക്ക് ഫോട്ടോ എടുക്കാൻ പോകാം…” എന്റെ കൈയിൽ പിടിച്ചു വലിച്ച ദേവൂനെ ഞാൻ തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *