തേജാത്മികം 9 [Nishinoya]

Posted by

 

 

 

“… മോനെ അത്…” അമ്മ വിഷമത്തോടെ നിരഞ്ജനെ നോക്കി.

 

 

 

“…അമ്മ വിഷമിക്കാതെ അവൾക്ക് ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഇവിടെ ആവുമ്പോൾ എനിക്കും ഇവളെ എപ്പോഴും കണ്ടോണ്ട് ഇരിക്കാലോ…” നിരഞ്ജൻ അവരെ അശ്വസിപ്പിനായി പറഞ്ഞു.

 

 

 

“… അല്ല എന്താ ഇതൊക്കെ…” വിഷയം മാറ്റാനായി പേപ്പർ കൊണ്ട് മൂടിപ്പോലെ മറച്ചു വച്ചിരുന്ന വട്ടികളിൽ നോക്കി നിരഞ്ജൻ ചോദിച്ചു.

 

 

 

“… ഇത് ദേവൂന് വേണ്ടി കൊണ്ട് വന്നതാ…” പുഞ്ചിരിയോടെ അമ്മ പറഞ്ഞു.

 

 

 

“… ആഹാ…ദേവു ഇങ്ങു വന്നേ അമ്മ നിനക്ക് വേണ്ടി എന്തൊക്കെയാ കൊണ്ട് വന്നിരിക്കുന്നെന്നു നോക്കിയേ…” നിരഞ്ജൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞതും ദേവു അമ്മായിഅമ്മക്ക് ഒപ്പം അവരുടെ അടുത്തേക്ക് വന്നു.

 

 

 

“… ആഹാ നിങ്ങൾ പലഹാരങ്ങൾ കൊണ്ടാണോ വന്നേ. രാവിലെ ഞാൻ ശ്രദ്ധിച്ചില്ല കേട്ടോ…” ദേവുവിന്റെ അമ്മായിഅമ്മ പറഞ്ഞു.

 

 

 

“… ദാ മോളെ കഴിക്ക്. അമ്മ മോൾക്ക് വേണ്ടി ഉണ്ടാക്കിയത…” വട്ടിയിലെ പേപ്പർ മാറ്റി ഒരു നെയ്യപ്പം എടുത്ത് അമ്മ ദേവൂന് നേരെ നീട്ടി.

 

 

 

“… എനിക്ക് വേണ്ട.ഞാൻ ഇപ്പൊ ഓയിലി ഫുഡ്‌ ഒന്നും കഴിക്കാറില്ല…” അമ്മ സ്നേഹത്തോടെ വെച്ചുനീട്ടിയ പലഹത്തിന് നേരെ അവൾ മുഖം തിരിച്ചു.

 

 

 

“…😡ദേവു. നീ അധികം ഷോ കാണിക്കാതെ അത് കഴിക്കാൻ നോക്ക്. അമ്മ എത്ര കഷ്ടപ്പെട്ട നിനക്ക് വേണ്ടി ഉണ്ടാക്കിയത് എന്ന് അറിയോ…” ഇതുവരെ ദേവു കാണിച്ചത് എല്ലാം ക്ഷമിച്ച ദേവന് ഇത് ഉൾകൊള്ളാൻ കഴിയാതെ പെട്ടെന്ന് ദേഷ്യം വന്നു.

Leave a Reply

Your email address will not be published. Required fields are marked *