” ഹായ് ഡാ, ”
” ഹായ് ചേച്ചി ”
അവൾ ജൂപിറ്ററിൽ നിന്നും ഉറങ്ങിട്ടു സീറ്റ് ഓപ്പൺ ചെയ്തിട്ട് അവനു ഒരു ഹെൽമെറ്റ് കൊടുത്തിട്ടു അവന്റെ ബാഗ് എടുത്തു വണ്ടിയുടെ ഫ്ലാറ്ഫോമിൽ വെച്ചു. അവൻ ഹെൽമെറ്റ് ഇട്ടോണ്ട് വണ്ടിയുടെ ബാക്കിൽ കയറി. വളരെ പെട്ടെന്ന് തന്നെ അവൾ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി. അവൾ വണ്ടി ഫ്ലാറ്റിന്റെ പാർക്കിംഗ് പ്ലെസിൽ നിർത്തി, അവൻ ഇറങ്ങി, അവളും ഇറങ്ങി ബാഗ് അവൾ എടുക്കാൻ തുടങ്ങിയപ്പോൾ
” വേണ്ട ചേച്ചി ഞാനെടുത്തോളം ”
” അതെന്താടാ ഞാനെടുത്താൽ പൊങ്ങില്ലേ. ”
” അയ്യോ, അങ്ങനല്ല ”
” എന്നാൽ ഞാൻ എടുത്തോളാം, നീ എന്റെ കൂടെ വന്നാൽ മതി, പിന്നെ ഇവിടെ ആര് ചോദിച്ചാലും നീ എന്റെ കുഞ്ഞമ്മയുടെ മോൻ ആണെന്ന് പറഞ്ഞാൽ മതി, ”
” ആ, ശെരിചേച്ചി ”
അവൾ മുൻപേ നടന്നു, അവൻ പിറകെയും അവളും അവനും കൂടി ലിഫ്റ്റിന്റെ അടുത്തെത്തി,
” എന്താടാ പകച്ചു നിൽക്കുന്നത് ”
” ഞാനിതൊക്കെ ആദ്യമായാണ് കാണുന്നത് ”
” ആണോ, ഇനി എന്ധോക്കെ കാണാൻ കിടക്കുന്നു ”
അവൾ അർഥം വെച്ചു സംസാരിച്ചു.
അവൾ ലിഫ്റ്റിന്റെ 0 ബട്ടണിൽ ഞെക്കി, നിമിഷങ്ങൾക്കകം ലിഫ്റ്റിന്റെ ഡോർ തുറന്നു വന്നു, അവൾ കയറി കൂടെത്തന്നെ അവനും കയറി. ഡോർ അടഞ്ഞു. അവൾ 4മത്തെ ഫ്ലോറിലാണ് താമസിക്കുന്നത് അതുകൊണ്ട് അവൾ ലിഫ്റ്റിൽ ഉള്ള 4 മത്തെ ബട്ടണിൽ ഞെക്കി. ലിഫ്റ്റ് പതുക്കെ മുകളിലേക്കു ഉയരാൻ തുടങ്ങിയപ്പോൾ അവന്റെ ശരീരത്തിന് ഭാരം കുറയുന്നത് പോലെ അവനു തോന്നി, കാലുകൾക്ക് ഏന്ധോ പോലെയും, അവൻ ലിഫ്റ്റിന്റെ അകത്തുള്ള ഒരു ഹാൻഡിലിൽ മുറുകെ പിടിച്ചു. കണ്ണുകൾ അടച്ചു പിടിച്ചു നിന്നു, അവന്റെ മുഖഭാവം കണ്ടപ്പോൾ അവൾക്ക് ചിരി വന്നു. 6 സെക്കന്റ് കൊണ്ടു ലിഫ്റ്റ് 4 മത്തെ ഫ്ലോറിൽ എത്തി, ഡോർ തുറന്നു അവൾ ഇറങ്ങി.
” ഡാ എന്തോ ആലോചിച്ചു നിൽക്കുവാ, ഇറങ്ങി വാടാ ”
അവൻ കണ്ണുകൾ തുറന്നു നോക്കി, അവൻ പെട്ടെന്ന് തന്നെ ലിഫ്റ്റിൽ നിന്നും ഇറങ്ങി.
” ഞാനങ്ങു പേടിച്ചു പോയി ചേച്ചി, ”
” അത് നിന്റെ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി 😆”
അവൾ മുൻപിൽ നടക്കാൻ തുടങ്ങി, പിറകെ തന്നെ അവനും നടന്നു, 2 വാതിലുകൾ കഴിഞ്ഞിട്ട് അവളുടെ റൂമിന്റെ ലോക്ക് അവൾ ഓപ്പൺ ചെയ്തിട്ട് അവൾ അകത്ത് കയറി,
” കേറിവാടാ ”
അവൻ അകത്തേക്ക് കയറിട്ടു അവിടെ മൊത്തവും ഒന്ന് വീക്ഷിച്ചു, നല്ല വൃത്തിയുള്ളതും കാണാൻ നല്ല ഭംഗിയും ഉള്ള ഫ്ലാറ്റ് ആയിരുന്നു അവളുടേത്.
” ഇത് ചേച്ചിടെ വീടാണോ ”
” അതേടാ, എന്താ ഇഷ്ടപ്പെട്ടോ ”
” ആ, അടിപൊളി ”
” അല്ല, ചേച്ചിക്ക് ഇന്ന് പോകണ്ടേ, ”
” ഇന്ന്, ഹോളിഡേ ആണെടാ ”
” ആ, ”
അവളുടെ ഫ്ലാറ്റിൽ രണ്ടു റൂം ഉള്ളതുകൊണ്ടുതന്നെ ഒരു റൂമിന്റെ നേരെ അവൾ ചൂണ്ടി കാണിച്ചോണ്ട്,