മഞ്ജിമ : എന്റെ കഴപ്പ്, ഞാൻ കെട്ടാൻ പോകുന്ന കുട്ടിയുടെ ഫോട്ടോ ചോദിച്ചു. ആ തെണ്ടിക്ക് ഇല്ല പറഞ്ഞാൽ മതിയാരുന്നു. അപ്പോൾ തന്നെ തന്നു അവൻ . അപ്പോൾ തന്നെ. നാറി, തെണ്ടി, ചെറ്റ.
ഫാത്തിമക്ക് ചിരി വരുന്നുണ്ടായിരുന്നു എങ്കിലും ചോദിച്ചു : അതിനു?..
മഞ്ജിമ കണ്ണ് തുറിച്ചു : അതിനെന്താ എന്നോ, പെർഫെക്ട് മാച്ച് ആണ് ഇത്ത. ടോട്ടലി പെർഫെക്ട്. ഇത്ത എത്ര പൈസ മുടക്കി എന്റെ മുഖത്തിന് ഇത്ത മേക്കപ്പ് ഇട്ടാലും ഞാൻ ആവുമോ അവനു അവള് മാച്ചിങ് ആയ പോലെ. ജിമ്മിൽ ഒക്കെ പോയി സമയം കളഞ്ഞു. ടോട്ടലി വേസ്റ്റ്. ഐആം ടോടല്ലി വേസ്റ്റ്.
മഞ്ജിമ മുഖം വീണ്ടും ഫാത്തിമയുടെ തോളിൽ വച്ചു. കണ്ണുകൾ അടഞ്ഞു തുടങ്ങി മഞ്ജിമക്ക്.
മഞ്ജിമ ഉറക്കെ വിളിച്ചു പറഞ്ഞു : അവനു എന്നെ കെട്ടികൂടെ, എനിക്കെന്താ കുറവ്. ഭംഗി ഇല്ലേ, കാശ് ഇല്ലേ. അവനു വെറുതെ ഇരുന്നു തിന്നാൽ പോരെ, ഞാൻ നോക്കില്ലേ അവനെ പൊന്നു പോലെ.
മഞ്ജിമ തല പൊക്കി പകുതി അടയുന്ന കണ്ണുമായി ഫാത്തിമയോട് പറഞ്ഞു : ചുള്ളനാണ് എന്റെ അഭി, എന്റെ അഭികുട്ടൻ. അടുത്ത ജന്മം ഉണ്ടെങ്കിൽ ഇത്ത അവൻ വേണം എന്റെ കൂടെ. എനിക്ക് അവന്റേത് ആവണം. അവൻ എന്റേത് മാത്രവും.
മഞ്ജിമ പറഞ്ഞു തീരുന്നതിനു മുൻപ് ശർദിക്കാൻ വാ പൊളിച്ചു. പൊത്തി പിടിച്ചു ഫാത്തിമയുടെ തുടകളിൽ വീണു.
മഞ്ജിമയെ പരിചയപ്പെട്ട മുതൽ ഉള്ളിലെ സങ്കടങ്ങൾ എല്ലാം മഞ്ജിമ കേട്ടിട്ടുണ്ട്. അറിഞ്ഞിരുന്നില്ല,,,,അഭി എന്ന പേരും ആളും മഞ്ജുവിന്റെ ഉള്ളിൽ ഇത്രക്കും വേരുകൾ താഴ്ത്തിയിരുന്നത്.
” വാഹ്ഹ്ഹ് ” ആദ്യ വാൾ ആയിരുന്നു അത്. ഫാത്തിമയുടെ തുടയിലും നിലത്തും കൂടെ.
“അഭി, അഭി, അഭി “… മഞ്ജിമ പുലമ്പി കൊണ്ടിരുന്നു……… തന്റെ മനസ്സിന്റെ ഉള്ളിൽ അഭി എന്ന പേരിനു എത്രത്തോളം വ്യാപ്തി ഉണ്ട് എന്ന് ഫാത്തിമയുടെ മടിയിൽ കിടന്നു പുലമ്പി ഫാത്തിമക്ക് വീണ്ടും ബോധ്യം ആക്കി കൊടുത്തു.