ഫാത്തിമ തന്റെ പഴയ കാലം ചികഞ്ഞു എടുത്തു, ഒരിക്കൽ എങ്കിലും ഇങ്ങനെ ഒരാൾ, ആഴത്തിൽ തന്റെ മനസ്സിൽ കയറിയിട്ടുണ്ടോ, പതിഞ്ഞിട്ടുണ്ടോ എന്നറിയാൻ.
10 മണിയോടെ മഞ്ജിമ റെഡി ആയി വന്നു കാർ കി എടുത്തു. കണ്ടത് ഹാളിൽ ഇരിക്കുന്ന ഫാത്തിമയേ ആണ്.
മഞ്ജിമ പുഞ്ചിരിച്ചു ചോദിച്ചു: ഇത്ത പോയില്ലേ?.
ഫാത്തിമ : ഒന്നിച്ചു പോവാം എന്ന് വിചാരിച്ചു.
മഞ്ജിമ : എന്നാൽ ഇറങ്ങാം. ഒരുപാട് തീർക്കാൻ ഉണ്ട് പണികൾ.
പഴയ ഊർജ സ്വല ആയ മഞ്ജിമയെ ആണ് എല്ലാവരും കണ്ടത്. പക്ഷെ മുഖത്ത് ഇരിക്കുന്ന കണ്ണിനു ഉള്ള പ്രത്യേകത, “മനസ്സിന്റെ കണ്ണാടി ആണ് എന്നുള്ളത്”, ഫാത്തിമക്ക് മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ.
ഒരു ദിവസം,രണ്ടാം ദിനം, മൂന്നാം ദിനം വൈകുന്നേരം കാറിൽ ഇരുന്നു ചോദിച്ചു ഫാത്തിമ മഞ്ജിമയോട് ചോദിച്ചു : സൊ, വാട്ട് എബൌട്ട് അബി…
മഞ്ജിമ വളരെ കൂൾ ആയി മറുപടി പറഞ്ഞു : ആ ഫോണും നമ്പറും എറിഞ്ഞു ഉടച്ചു.. ഇനി എന്ത് അഭി..
ഫാത്തിമ : അഭിയെ ഞാൻ വിളിച്ചിരുന്നു.
മഞ്ജിമ ഞെട്ടി, മുഖഭാവം ആകെ മാറി. ഫാത്തിമ കണ്ടിട്ടില്ല ഇത്രയും അമ്പരപ്പ് മഞ്ജിമയുടെ മുഖത്തു ഇന്ന് വരെ.
മഞ്ജിമ അലറി : എന്ത്, ഇത്ത എന്തിനാ വിളിച്ചേ?,, ഇത്തയോട് ആരാ അവനെ വിളിക്കാൻ പറഞ്ഞെ?.
ഫാത്തിമ : വിളിക്കണം തോന്നി വിളിച്ചു,
മഞ്ജിമയുടെ മുഖത്ത് കണ്ട ദേഷ്യം ഫാത്തിമ ഇന്ന് വരെ കണ്ടിട്ടില്ലായിരുന്നു മഞ്ജിമയെ ഇങ്ങനെ ദേഷ്യപ്പെട്ടു തന്നോട് . നാൻ താൻ നാഗവല്ലി എന്ന സ്റ്റൈലിൽ : നിങ്ങൾക്ക് എന്റെ ജീവിതത്തിൽ പൂർണ അവകാശം ഉണ്ട്. എന്റെ അവസാന ശ്വാസം വരെയും അത് നിങ്ങൾക്ക് ഉള്ളതാണ്. എന്ന് വച്ചു. എന്തിനാ അവനെ വിളിച്ചേ പറ, എന്തിനാ, എന്ത് അവകാശം ആണ് നിങ്ങൾക്കു ഉള്ളത് അവനെ വിളിക്കാൻ.
മഞ്ജിമ അലറുക ആയിരുന്നു. ഇത്ത, മാടം എന്ന് മാത്രം മഞ്ജിമയിൽ നിന്നും കേട്ടിരുന്ന ഫാത്തിമ വരെ ഒരു നിമിഷം ഞെട്ടി തരിച്ചു, മഞ്ജിമയുടെ രൂപ മാറ്റം കണ്ട്.