ഫാത്തിമ ഒന്നു തരിച്ചു എങ്കിലും പറഞ്ഞു : ഞാൻ ആരെയും വിളിച്ചിട്ടില്ല. നീ പേടിക്കേണ്ട.
സോറിയോ കരച്ചിലോ പ്രതീക്ഷിച്ച ഫാത്തിമക്ക് തെറ്റി.
മഞ്ജിമ : ഞാൻ പറഞ്ഞത് ആണ്, ഫോൺ എറിഞ്ഞു ഉടച്ചു, ഇനി ഒരു കോൺടാക്ട്ടും ഉണ്ടാവില്ല എന്ന്..
ഫാത്തിമ : ഫോൺ എറിഞ്ഞു ഉടച്ചത് കൊണ്ട് മനസ്സിൽ നിന്നും പോയോ അവൻ?.. ശരിക്ക് ആലോചിച്ചു പറഞ്ഞാൽ മതി. കാരണം നീ സംസാരിക്കുന്നതു ഫാത്തിമയോടാണ്.
മഞ്ജു ഒന്നു ആലോചിച്ചു ഇരുന്നു, എന്നിട്ട് വണ്ടിക്കു പുറത്തുള്ള അമ്പര ചുംബികളായ കെട്ടിടങ്ങൾ നോക്കി പറഞ്ഞു : ട്രയിങ് മൈ ബെസ്റ്റ്…
ഫാത്തിമ : എനിക്ക് തോന്നുന്നില്ല അത് വർക്ക് ഔട്ട് ആവുന്നുണ്ട് എന്ന്.
മഞ്ജിമ ഫാത്തിമയെ നോക്കി : അതെന്താ?.
മൂന്നു ദിവസം മുൻപ് തുറന്ന ബോട്ടിലിൽ ഇനി ബാക്കി ഒന്നും ഇല്ല . ഞാൻ എന്തായാലും എടുത്തിട്ടില്ല…
മഞ്ജിമ ഫാത്തിമയെ നോക്കി, സങ്കടം നിറഞ്ഞു നിന്നിരുന്നു ആ കണ്ണുകളിൽ.
മഞ്ജിമ വീണ്ടും മറുപടി പറയാതെ പുറത്തേക്കു നോക്കി.
ഫാത്തിമ : നമ്മൾ നേരെ വീട്ടിലേക്കു പോകുന്നു, ഒരേ ഒരണ്ണം അടിക്കുന്നു. അത് കഴിഞ്ഞു നമ്മൾ സംസാരിക്കുന്നു. തുറന്ന്
മഞ്ജിമ ഒന്നു മൂളി പുറത്തു നോക്കി കൊണ്ട് : മ്മ്മ്മ്…
ഒരെണ്ണം ഒഴിച്ച ശേഷം ഫാത്തിമ കുപ്പി മാറ്റി വച്ചു. മഞ്ജിമയുടെ കയ്യെത്താ ദൂരത്തു.
പകുതി അകത്താക്കിയ ശേഷം ഫാത്തിമ പറഞ്ഞു : ടെൽ മീ എബൌട്ട് അഭി.
അതിന്റെ കൂടെ തന്റെ സീരിയസ് ആണ് താൻ എന്നുള്ള മുഖ ഭാവവും. കൂടെ പറഞ്ഞു : വള്ളി പുള്ളി വിടാതെ എനിക്ക് കേൾക്കണം ആദ്യം തൊട്ട്, ഹൂ ഹി ഈസ്?… ഒന്നും, ഒന്നും എന്നോട് മറക്കരുത്. ഒന്നും.
മഞ്ജിമ മൂളി കൊണ്ട് തന്റെ ഗ്ലാസ് വായിൽ കമത്തി കുറച്ച് ആലോചിച്ചു ഇൻട്രോ ഇട്ടു തന്റെ സ്കൂൾ കാല ഘട്ടം മുതൽ.