തുളസിദളം 2 [ശ്രീക്കുട്ടൻ]

Posted by

‘ആരാണ് നീ… എന്തിനാണ് നിന്റെ മിഴികൾ എന്റെ സ്വപ്നങ്ങളിൽ എന്നെ വേട്ടയാടുന്നത്, ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനിയെന്നെങ്കിലും കാണുമോ എന്നുറപ്പില്ലാത്ത നിന്നെ മിഴികളെ ഞാനിന്ന് പ്രണയിക്കുന്നു, എങ്കിലും ഞാൻ നിന്നെ കണ്ടെത്താൻ ശ്രമിക്കും, കണ്ടെത്തിയാലും നീയെന്നെ തിരിച്ചറിയുമോ…? നിന്റെ ആ മിഴികൾ എനിക്ക് സ്വന്തമാകുമോ…? അറിയില്ല…’

ആ ഡയറിയിൽ എഴുതിച്ചേർത്തു…

അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി… നോക്കെത്തദൂരത്തോളം പരന്നുകിടക്കുന്ന നേൽപ്പാട ങ്ങൾ… തെൻദേശം എന്ന ഗ്രാമം പുലർച്ചയുടെ ആലസ്യത്തിലായിരുന്നു… കേരളത്തിലും തമിഴ്‌നാട്ടിനും അതിർത്തി പങ്കിടുന്ന ഗ്രാമമാണ് തെൻദേശം, അവിടുത്തെ പ്രമാണിയായിരുന്നു വീരസാമി നായ്ക്കർ… അയാളുടെ രണ്ടുമക്കളിൽ മൂത്തവൾ വരലക്ഷ്മിയുടെയും പണ്ട് ദേവടത്ത് നിന്നും പുറപ്പെട്ടുപോയ വിശ്വനാഥന്റെയും മകനാണ് രുദ്ര്, രുദ്രിന്റെ ജനനത്തോടെ വരലക്ഷ്മി മരിച്ചു, പിന്നീട് വരലക്ഷ്മിയുടെ അനുജത്തി സീതലക്ഷ്മിയായിരുന്നു രുദ്രിനെ വളർത്തിയത്, സീതലക്ഷ്മിക്ക് കല്യാണലോചനകൾ വന്നപ്പോൾ രുദ്രിനെ പിരിയാൻ വയ്യാത്തതുകൊണ്ട് അവൾക്ക് കല്യാണമേ വേണ്ട എന്ന് തീരുമാനിച്ചു, പിന്നീട് എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി വിശ്വനാഥൻ സീതലക്ഷ്മിയേ ജീവിതത്തിലേക്ക് കൂടെ കൂട്ടി, പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അവർക്കുണ്ടായ കുട്ടിയാണ് രുദ്രിന്റെ അനുജത്തി മാളവിക എന്ന കുഞ്ഞി.

ഓമനത്തം തോന്നുന്ന മുഖവും വലിയ കണ്ണുകളും എല്ലാം കുഞ്ഞിയെ ഒരു കുഞ്ഞു പാവക്കുട്ടിയെപ്പോലെ തോന്നിക്കും

“നെനക്ക് ഒറക്കൊല്ലേടാ മൈരേ…??”

ഭൈരവിന്റെ ശബ്ദം കേട്ട് രുദ്ര് തിരിഞ്ഞ് അവനെ നോക്കി ഭൈരവ് തലയുയർത്തി അവനെ നോക്കി കിടന്നുകൊണ്ടാണ് ചോദിച്ചത്, ഭൈരവ് ഉറങ്ങാൻ കിടക്കുമ്പോൾ കണ്ട അതേ പൊസിഷനിൽ തന്നെയായിരുന്നു രുദ്രിന്റെ ഇരുപ്പ്…

രുദ്ര് അവനെ കലിപ്പിച്ചു നോക്കി, അവന്റെ മുൻപിൽ ഇരിക്കുന്ന ഡയറിയിൽ ഭൈരവ് ഒന്ന് നോക്കി,

“അപ്പൊ ഇന്നും കണ്ടായിരിക്കും നിന്റെ മറ്റവളെ… അവന്റൊരു കണ്ണും… ചെന്നായയും… ഇവനാര് മൗഗ്ലിയോ… പണ്ടാരാണ്ടോ പറയുംപോലെ നെനക്ക് പ്രാന്താണ്…”

ഭൈരവ് കലിപ്പോടെ പിറുപിറുത്തു

“ഇരുന്ന് പിറുപിറുക്കാതെ കിടന്നുറങ്ങടെയ്…”

രുദ്ര് കലിപ്പോടെ പറഞ്ഞു,

ഭൈരവ് കട്ടിലേന്നെഴുന്നേറ്റ് അവനടുത്തേക്ക് വന്നു, ഒരു സിഗരറ്റ് കത്തിച്ചു പുക വിട്ടുകൊണ്ട് രുദ്രിന്റെ തോളിൽ കൈ വച്ചു

“അളിയാ… ഞാൻ നിനക്കൊരു ഉപദേശം തരാം ഫ്രീ ആണ്, പൈസയൊന്നും തരേണ്ട… ഈ നാട്ടിലൊള്ള സകല തരുണീമണികളും നിന്റൊരു നോട്ടത്തിനായിട്ട് കൊതിക്കുന്നു, അപ്പൊ അതിലൊരാളെ നോക്കുന്നതല്ലേ നല്ലത്… ഉദാഹരണത്തിന് ഓഫീസിലെ പുതിയ പെണ്ണ് ഇല്ലേ, ജാനകി എന്താ ഗ്ലാമർ തൊട്ടാ ചോര പൊടിയും നിന്നെ കണ്ണുകൊണ്ട് ബലാത്സംഗം ചെയ്യുന്നത് എത്രതവണ ഞാൻ കണ്ടേക്കുന്നു… നീയീ മൗഗ്ലി കളിച്ചു നടക്കാതെ പ്രാക്ടിക്കലായി ചിന്തിക്ക്…”

Leave a Reply

Your email address will not be published. Required fields are marked *