Tomboy love ❤❤ [Fang leng]

Posted by

 

പെട്ടെന്നാണ് അർജുൻ റൂമിൽ നിന്ന് പുറത്തേക്ക് വന്നത്

 

ശേഖരൻ : എല്ലാവരും ഒന്ന് മിണ്ടാതിരിക്ക്‌ അവൻ വരുന്നുണ്ട്

 

“അച്ഛാ അവരെ വിളിച്ചിരുന്നോ ”

 

അവിടെ എത്തിയ അർജുൻ ശേഖരനോടായി ചോദിച്ചു

 

“ഇല്ല നിന്നോട് ഒന്ന് കൂടി ചോദിച്ചിട്ട് ”

 

അർജുൻ : എനിക്ക് സമ്മതമാ അച്ഛാ അവരെ വിളിച്ചു പറഞ്ഞേക്ക്‌ നമുക്ക് ഉടനെ  വിവാഹം നടത്താം

 

ഇത്രയും പറഞ്ഞു അർജുൻ റൂമിലേക്ക്‌ തിരികെ പോയി

 

സാന്ദ്ര : കണ്ടോ ഞാൻ അപ്പോഴേ പറഞ്ഞില്ലേ ചേട്ടന് സമ്മതമാ

 

അമൽ : അപ്പോൾ ഇനി എന്താ പ്രശ്നം അച്ഛൻ വിളിച്ച് ഓക്കെയാണെന്ന് പറഞ്ഞേക്ക്‌

 

ഇത് കേട്ട ശേഖരൻ ഫോൺ കയ്യിലേക്കെടുത്തു  രാജീവിനെ കാൾ ചെയ്തു

 

****——-***********************

 

റാണി : ആരാ രാജീവേട്ടാ വിളിക്കുന്നെ

 

രാജീവ് : അവരാടി

 

റാണി : വേഗം എടുക്ക് ചേട്ടാ ( ദൈവമേ ഇതെങ്കിലും ഒന്ന് നടക്കണെ )

 

രാജീവ് : ഹലോ ശേഖരേട്ടാ ഞാൻ നിങ്ങളുടെ കാൾ പ്രതീക്ഷിച്ചിരിക്കുവായിരുന്നു

 

ശേഖരൻ : കല്യാണകാര്യമല്ലേ രാജീവേ കുറച്ചു പേരോടൊക്കെ ഒന്ന് ചോദിക്കാൻ ഉണ്ടായിരുന്നു

 

രാജീവ്‌ : അതെ അതെന്തായാലും വേണം എന്നിട്ട് എന്ത് തീരുമാനിച്ചു എന്തയാലും പറഞ്ഞോളു ചേട്ടാ

 

ശേഖരൻ :ഞങ്ങൾക്ക് ഈ വിവാഹത്തിന് സമ്മതമാണ് അർജുന് അമ്മുവിനെ തന്നെ മതിയെന്നാ പറയുന്നത് ഇനി അമ്മുവിന്റെ സമ്മതം കൂടി ചോദിച്ച ശേഷം നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം

 

രാജീവ്‌ : ശെരി ശേഖരേട്ടാ ഞാൻ വിളിക്കാം നമുക്ക് ഉടനെ തന്നെ കാണാം

Leave a Reply

Your email address will not be published. Required fields are marked *