ത്രെഡിങ്ങും ഹെയർ കട്ടും പൂർത്തിയാക്കി അവരുടെ അടുത്തേക്ക് ചെന്നു…
“മായ ?”
വത്സലയുടെ മനസ്സ് മന്ത്രിച്ചു…
പക്ഷേ ഉറപ്പില്ലാത്തതിനാൽ ബോറാവണ്ട എന്ന് കരുതി അനങ്ങാ തിരുന്നു…
” വത്സലാ… വത്സലാ മാത്യു…?”
അറച്ചറച്ചാണെങ്കിലും സംശയം തീർക്കാനെന്നോണം അവർ ചോദിച്ചു
” സ്വരം കേട്ടാണ് എനിക്ക് മായയാണെന്ന് ഉറപ്പിച്ചത്… വാട്ട് ഏ പ്ലസന്റ് സർ പ്രൈസ്.. നീ ഇവിടെ?”
” ഇവിടെ എന്തിനാ പെണ്ണേ.. വരുന്നത്…? അല്പം സൗന്ദര്യം കൂട്ടാമെന്ന് കരുതി….”
ചിരിച്ച് കൊണ്ട് മായ പറഞ്ഞു
” ഇനി ഇതിലേറെ എന്തിനി കൂട്ടാൻ… എന്റെ ചുന്ദരിക്ക് ? സ്ലീവ്ലസ്…. ബോബ് ചെയ്ത മുടി….. നീ വല്ലാണ്ട് മാറിയല്ലോ.. പെണ്ണേ?”
വത്സലയ്ക്ക് അതിശയം
” പോ… പെണ്ണേ… ആട്ടെ…നിന്റെ പരിപാടി കഴിഞ്ഞോ?”
മായ ചോദിച്ചു
” ഇല്ലെടി…. ”
നാണത്തോടെ വത്സല മൊഴിഞ്ഞു…
” ഹൂം…?”
ഏതാണ്ട് പിടി കിട്ടിയ പോലെ മായയ്ക്ക് കള്ളച്ചിരി
” വാക്സിംഗ്… വൺസ് ഇൻ ഏ മന്ത്….”
വത്സല പറഞ്ഞു…
“ഹും…നടക്കട്ടെ…നടക്കട്ടെ… നീ ഫോൺ നമ്പർ താ-… ഞാൻ ഇവിടുന്ന് ഇറങ്ങീട്ട് വിളിക്കാം…”