അവൻ തിരിഞ്ഞു എനിക്ക് നേരെ വന്നപ്പോൾ അവന്റെ മുഖം നോക്കി ഞാൻ കൈ ചുരുട്ടി ഇടിച്ചു.. അവന് നല്ലോണം നൊന്തു. പക്ഷെ അത് അവന് കാര്യം ആക്കിയില്ല.. പിന്നിൽ കിടക്കുന്ന സഞ്ചിയിൽ ആയിരുന്നു അവന്റെ ശ്രദ്ധ മുഴുവൻ.. ഞാൻ അവനെ എന്ത് അടിച്ചിട്ടും അവൻ തളർന്നില്ല..
എന്നെ ഒഴിവാക്കാതെ രക്ഷപെടാൻ പറ്റില്ല എന്ന് അവന് നല്ലോണം മനസിലായി. എനിക്ക് ആണേൽ അവനെ ശരിക്കു കീഴ്പ്പെടുത്താൻ പറ്റിയുമില്ല. ഒടുവിൽ അത്രയും നേരം ഡിഫെൻഡ് ചെയ്തു നിന്ന എന്നെ നിഷ്പ്രഭനാക്കി അവൻ കൈ വീശി എന്റെ വയറിൽ ഒരു ഇടി ഇടിച്ചു.. ഒരു നിമിഷം എന്റെ സകല ജൈവ പരമായ process കളും സ്റ്റോപ്പ് ആയത് പോലെ എനിക്ക് തോന്നി. എന്റെ ഹൃദയം അടക്കം. അത് പോലൊരു കുത്ത് ആയിരുന്നു വയറിൽ കിട്ടിയത്. പക്ഷെ അതിനേക്കാൾ ഡോസ് കൂടിയ ഒന്ന് കൂടി പുറകെ വരുന്നുണ്ടായിരുന്നു..
അത് കൈ കൊണ്ടോ കാൽ കൊണ്ടോ ഒന്നും അല്ലായിരുന്നു.. അവന്റെ തന്നെ തല കൊണ്ട് എന്റെ തലയിലേക്ക് പിടിച്ചു ഒരു ഇടി.. സ്തോത്രം…
മുട്ട് കുത്തി പ്രാർത്ഥിക്കാൻ എന്ന പോലെ ഞാൻ ഇരുന്നു പോയി. തലയിൽ കൈ വച്ചായിരുന്നു എന്ന് മാത്രം.. അമ്മാതിരി ഇടിയാണ് തലക്ക് കിട്ടിയത്. ഈ ജീവിതം കൊണ്ട് ഞാൻ സംഭരിച്ച എന്റെ പകുതി ജ്ഞാനം എങ്കിലും ആ ഇടിയിൽ ഫോർമാറ്റ് ആയി പോയി കാണണം…
ഈ സമയം കൊണ്ട് കള്ളൻ സഞ്ചിയും എടുത്തു ആ വഴി സ്‌ഥലം വിട്ടു. ലിഫ്റ്റ് വഴിയാണോ സ്റ്റൈറ് വഴിയാണോ എന്നൊന്നും നോക്കാൻ പോലും എനിക്ക് അപ്പോൾ പറ്റിയില്ല. ആ ഇടിയുടെ വേദനയിൽ നിന്ന് ഞാൻ റിക്കവർ ആയി വരുന്നതേ ഉള്ളായിരുന്നു.. ഭാഗ്യം ഇമ്മാതിരി ഇടി കിട്ടിയത് വേറെ ആരും കണ്ടില്ല.. എന്നാലും ഞാൻ തൊള്ള പൊട്ടിച്ചു കാറിയിട്ട് എന്താ ഇവിടെ ആരും ഇറങ്ങി വരാത്തത്.. ഞാൻ തിരിഞ്ഞു നോക്കി.. ഭാഗ്യം ഒരാൾ ഉണ്ട്