ടോക്സിക് [സാത്യകി]

Posted by

 

‘ഒരു മരണം. ഒരു സാധാരണ മരണം.. പക്ഷെ മരിച്ചത് ഒരു അസാധരണനായ വ്യക്തി ആകുമ്പോൾ ഈ സാഹചര്യം കൂടി കണക്കിൽ എടുത്താൽ അതൊരു കൊലപാതകം ആകില്ലേ എന്നാണ് എന്റെ ചിന്ത..’

ജോർജ് സാർ പറഞ്ഞു

 

‘എനിക്ക് ഒന്നും മനസിലായില്ല..’

ഞാൻ പറഞ്ഞു

 

‘മരിച്ചത് അലക്സാണ്ടർ ചമ്പാരൻ ആണ്. അയാളുടെ തന്നെ ഹോട്ടലിൽ വച്ച്..’

ജോർജ് സാർ പറഞ്ഞു

 

‘പെരിയവരോ..? എപ്പോ..? എന്ത് പറ്റിയതാ..?

ഞാൻ ആ സംഭവം ആദ്യമായ് കേട്ടത് പോലെ അഭിനയിച്ചു

 

‘ റിപ്പോർട്ട്‌ വന്നിട്ടില്ല.. അറ്റാക്ക് ആയിരിക്കാം എന്ന് പറയുന്നു.. എന്നാലും ആ സമയത്തു അവിടെ ഒരു കള്ളൻ ഉണ്ടാവുക എന്നത് ഒരു യഥാർശ്ചികത ആവില്ലല്ലോ..’

ജോർജ് സാർ പറഞ്ഞു

 

സാർ പറയുന്നത് പകുതി കള്ളമാണെന്ന് എനിക്ക് അറിയാം. അലക്സാണ്ടർ ചമ്പാരൻ കുത്ത് കൊണ്ട് ചത്ത്‌ മലച്ചു കിടന്നത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്. പക്ഷെ അതൊരു സാധാരണ മരണം ആണെന്ന് സാർ പറയുന്നത് എന്തിനാണ്. പോലീസ് നമ്മളോട് കള്ളം പറയുന്നു എങ്കിൽ അത് നമ്മളെ കുടുക്കാൻ ആയിരിക്കണം.. ഞാൻ ഓർത്തു..

 

ചോദ്യം ചെയ്യൽ പിന്നെയും തുടർന്ന്.. മണിക്കൂറുകൾ കടന്നു പോയ്‌. എന്നെയും സുനിയെയും ഒരുമിച്ച് ഇരുത്തിയും ഒറ്റയ്ക്ക് ഇരുത്തിയും എല്ലാം ചോദ്യം ചെയ്യാൻ തുടങ്ങി. ഞങ്ങൾ അവിടെ ചെല്ലാൻ ഉണ്ടായ സാഹചര്യം അവർക്ക് കൺവിൻസ് ആയിട്ടുണ്ട്. പക്ഷെ ഇപ്പോളും അവർ വേറെന്തോ ഞങ്ങളിൽ നിന്ന് അറിയാൻ ശ്രമിക്കുന്നുണ്ട്. ചമ്പാരന്റെ മരണത്തെ കുറിച്ചുള്ള സത്യം ഇപ്പോളും അവർ ഞങ്ങളോട് വിട്ടു പറയുന്നുമില്ല..

Leave a Reply

Your email address will not be published. Required fields are marked *