ടോക്സിക് [സാത്യകി]

Posted by

 

‘അതേ..’

ഞാൻ പറഞ്ഞു

 

‘ആൾക്ക് എന്ത് age വരും..’

സാർ ചോദിച്ചു

 

‘ഒരു മുപ്പത് മാക്സിമം..’

ഞാൻ പറഞ്ഞു

 

ഞാൻ പറഞ്ഞത് അവർ സീരിയസ് ആയി എടുത്തു എന്ന് തോന്നി. കുറച്ചു നേരത്തെ ചോദ്യം ചെയ്യലിന് ഒടുവിൽ എന്തോ കിട്ടിയത് പോലെ അവർ എല്ലാവരും തിരക്കിലേക്ക് കടന്നു. അത് പറയേണ്ടി ഇരുന്നില്ല എന്ന് എനിക്ക് തോന്നി. അടുത്ത വള്ളി ആകുമോ..?

 

കുറച്ചു സമയം കൊണ്ട് തന്നെ കുറച്ചു പേരുടെ ചിത്രങ്ങൾ ജോർജ് സാർ എനിക്ക് കാണിച്ചു തന്നു. അവരാരും ഞാൻ കണ്ട സീതാമാഹാലക്ഷ്മി ആയിരുന്നില്ല. ഞാൻ പറയുന്ന age ൽ ആ പേരിൽ ആരും തന്നെ ഫോഴ്‌സിൽ ഇല്ലെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്

 

‘അപ്പോൾ പിന്നെ നീ കണ്ടത് ആരാ..?

ഒടുക്കം അതും എന്റെ കുണ്ടിക്ക് തിരിച്ചു കയറി

 

‘എനിക്ക് അറിയില്ല. യൂണിഫോം ആയിരുന്നു. അപ്പോൾ ഞാൻ കരുതിയത് ഒറിജിനൽ പോലിസ് ആയിരിക്കും എന്നാണ്..’

ഞാൻ പറഞ്ഞു

 

‘ആരും കണ്ടിട്ടില്ലാത്ത കള്ളനെ കാണുക, ആരും കാണാത്ത പോലീസ്‌കാരിയെ കാണുക.. അതും ഇവരെല്ലാം കൃത്യമായി നിന്റെ മാത്രം മുന്നിൽ വന്നു പെടുന്നത് എങ്ങനെ ആണെടാ ..’

വേറൊരു സാറാണ് ആ സംശയം ചോദിച്ചത്

 

‘ഞാൻ മാത്രം അല്ല സാറെ ആ മേഡത്തെ ഇവനും കണ്ടിരുന്നു..’

ആത്മാർത്ഥ സുഹൃത്തിനെ കൂടി ഞാൻ ഇതിലേക്ക് കൂടെ കൂട്ടി. കുറച്ചു നേരം അവനോടും കൂടി ചോദിക്കട്ടെ

 

‘ആഹാ നീയും കണ്ടിട്ടുണ്ടോ..? എന്നാൽ അവൾ എങ്ങനെ ഇരിക്കും എന്നൊന്ന് പറ..’

SI ഹരി സാർ അവനോട് ചോദിച്ചു

 

‘കണ്ടാൽ.. സുന്ദരി ആണ് സാറെ. ചെറുപ്പം ആണ്..’

Leave a Reply

Your email address will not be published. Required fields are marked *