ടോക്സിക് [സാത്യകി]

Posted by

ഈ ആൾക്കൂട്ടത്തിന് ഇടയിൽ എങ്ങനെയോ ഞങ്ങൾക്ക് അവളെ നഷ്ടം ആയി.. ആഹ് അല്ലെങ്കിൽ തന്നെ അവളെ കിട്ടിയിട്ട് എന്ത് ഉണ്ടാക്കാൻ.. പിന്നെയും വള്ളി പിടിക്കാൻ ഒന്നും എനിക്ക് വയ്യായിരുന്നു.. ആ കേസ് അതോടെ ഞങ്ങൾ വിട്ടു

 

അന്ന് വൈകിട്ട് ആണ് സനൂപേട്ടൻ തിരിച്ചു വന്നത്. ചമ്പാരന്റെ കൊലപാതകം തുറന്നു സംസാരിക്കുന്നത് റിസ്ക് ആണെന്ന് ഞാൻ ഒരു സൂചന ഇതിനിടയിൽ സനൂപേട്ടന് കൊടുത്തിരുന്നു. അത് കൊണ്ട് പുള്ളി അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. ഞങ്ങൾ സാധാരണ പോലെ ഏട്ടന്റെ മുറിയിൽ പോയി വെറുതെ വേറെ പല വിഷയങ്ങളും സംസാരിച്ചു അങ്ങനെ ഇരുന്നു

 

പക്ഷെ ആ ഇരുപ്പ് അത്ര സ്മൂത്ത്‌ അല്ലായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് രൂക്ഷമായ ഒരു ദുർഗന്ധം മുറിയിൽ പരക്കുന്നുണ്ട്. ഞാൻ ഇടങ്കണ്ണിട്ട് സുനിയെ നോക്കി. അവന് ഭാവ വ്യത്യാസം ഒന്നും ഇല്ല. ചെറ്റ.. വലിയ അമിട്ട് പൊട്ടിച്ചിട്ട് ഒന്നും അറിയാത്തത് പോലെ ഇരിക്കുക ആണ്.. സുഹൃത്ത് ആയി പോയില്ലേ. വളി സഹിക്കുക തന്നെ..

 

പക്ഷെ ഞാൻ അവനെ സംശയിച്ചത് വെറുതെ ആണെന്ന് എനിക്ക് തോന്നി. അവന്റെ വളിയുടെ ഏകദേശ flavour ഒക്കെ ഇത്രയും വർഷം കൊണ്ട് എനിക്ക് അറിയാം. ഇത് ആണെങ്കിൽ കുറേ നേരം കഴിഞ്ഞിട്ടും പോകുന്നില്ല. നാറ്റം ആണെങ്കിൽ കൂടി കൂടി വരുന്നു

 

‘എന്താ സനൂപേട്ടാ ഒരു നാറ്റം മുറിയിൽ..?

സുനി ആണ് ആദ്യം അത് സംസാരിച്ചത്

 

‘അറിയില്ലെടാ.. വന്നപ്പോൾ ഞാൻ ഒന്ന് ഇവിടെ ഒക്കെ നോക്കിയിരുന്നു.. എന്തോ ചത്തു ചീഞ്ഞ മണം പോലെ..’

സനൂപേട്ടൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *