‘വല്ല എലിയും ആയിരിക്കും..’
ഞങ്ങൾ റൂമിൽ തപ്പാൻ ആരംഭിച്ചു. പക്ഷെ ഒന്നും കണ്ടെത്തിയില്ല. സുനി ആണേൽ കതകിന് ഇടയിൽ നിന്ന് ചത്തു ചീഞ്ഞ ഒരു പല്ലിയെ കണ്ടു പിടിച്ചു
‘ഇതാണോ ഇത്രയും നാറ്റം വരുത്തുന്നത്..? എനിക്ക് തോന്നുന്നില്ല..’
ഞാൻ പറഞ്ഞു
‘ഞാൻ അത് കളഞ്ഞിട്ട് ഡെറ്റോൾ വാങ്ങി കൊണ്ട് വരാം. ഇവിടെ അല്ലേൽ ഇന്ന് എനിക്ക് കിടക്കാൻ പറ്റില്ല. നിങ്ങൾ മൊത്തത്തിൽ ഒന്ന് നോക്ക് അപ്പോളേക്ക്..’
സനൂപേട്ടൻ ഒരു പേപ്പറിൽ പല്ലിയെ പൊതിഞ്ഞു കൊണ്ട് പുറത്തേക്ക് പോയി
ഞങ്ങൾ പിന്നെയും അവിടെ ഒക്കെ തപ്പാൻ തുടങ്ങി.. ഒടുവിൽ ആ ദുർഗന്ധത്തിന്റെ ഉറവിടം തപ്പി തപ്പി ഞങ്ങൾ അവിടെ കൂട്ടി ഇട്ടിരുന്ന തുണിയുടെ അടിയിൽ കിടന്ന ഒരു ബോക്സിൽ എത്തി.. ആ തുണി എല്ലാം മാറ്റിയപ്പോ തന്നെ റൂമിൽ നാറ്റം ഇരട്ടി ആയി.. ഇതിനുള്ളിൽ നിന്നാണ് ഈ ദുർഗന്ധം വരുന്നത്.. ഞങ്ങൾ ഉറപ്പിച്ചു
‘ഇതെന്താടാ സനൂപേട്ടന്റെ ലഞ്ച് ബോക്സ് വല്ലതും ആണോ..? പുള്ളി പാത്രം കഴുകി വയ്ക്കാഞ്ഞിട്ട് ആണോ ഈ മണം..?
ഞാൻ മൂക്ക് പൊത്തി ചോദിച്ചു
‘എടാ ഇത്.. ഇത് ആ ബോക്സ് അല്ലേ..?
സുനി എന്നോട് പറഞ്ഞു
‘ഏത് ബോക്സ്..?
ഞാൻ തിരിച്ചു ചോദിച്ചു. ഞാൻ ഇങ്ങനെ ഒരു ബോക്സ് കണ്ടിട്ട് കൂടിയില്ല
‘എടാ അന്ന് നമ്മൾ ഹോട്ടലിൽ പോയപ്പോൾ അവിടെ വച്ച് എനിക്ക് കിട്ടിയതാ.. തുറന്നു നോക്കാൻ തുടങ്ങിയപ്പോൾ നീ വന്നു എന്നെ വിളിച്ചോണ്ട് ഓടി.. നിന്നോട് പറയാനും വിട്ടു പോയി..’
സുനി പറഞ്ഞു
‘ഹോട്ടലിൽ നിന്ന് കിട്ടിയതോ..?