Golden spot സിനിമക്കാരുടെ സ്‌ഥിരം സങ്കേതമായ പഞ്ചനക്ഷത്ര ഹോട്ടൽ ആണ്.. ആ ഹോട്ടലും ചമ്പാരൻമാരുടെ സ്വന്തം ആണ്.. ഇവിടെ കണ്ണോടിച്ചാൽ കാണുന്നത് എല്ലാം അവന്മാരുടെ ആണ്. അല്ലെങ്കിൽ അവരുടെ ആളുകളുടെ.. ഷൂട്ടിങ് കഴിഞ്ഞു രാത്രി മുറിയിൽ ഇരുന്നു ചെറുതായ് കൂടുന്ന വേളകളിൽ ഒക്കെ ചമ്പാരന്മാരുടെ സ്വത്തിനെയും പവറിനെയും കുറിച്ച് ഞങ്ങൾക്ക് ഇടയിൽ ചർച്ച ഉണ്ടാകും.. ഞങ്ങൾ എന്ന് പറയുമ്പോ ഞാനും സുനിയും പിന്നെ സനൂപ് ഏട്ടനും..
സനൂപ് ഏട്ടൻ സിനിമയിലെ മേക്കപ്പ്മാൻ ആണ് വർഷങ്ങൾ ആയിട്ട്.. ഞങ്ങൾക്ക് ഒക്കെ ഇപ്പോളത്തെ സിനിമയിലെ കുല്സിത കഥകൾ മാത്രമേ അറിയുള്ളു എങ്കിൽ സനൂപ് ഏട്ടന് ഇക്കയും ഏട്ടനും സിനിമയിൽ വരുന്നതിന് മുമ്പുള്ള കഥ അറിയാം.. പുള്ളിയുടെ കഥകൾ ഒക്കെ പഴയ സിനിമ വരിക വായിക്കുന്ന ഒരു എഫക്ട് ആണ്..
‘ഇവന്മാരുട ഒക്കെ സ്വത്തിന്റെ ഒരു ശതമാനം കിട്ടിയിരുന്നേൽ ഞാനൊക്കെ ജന്മത്ത് പിന്നെ പണിക്ക് പോവില്ലായിരുന്നു..’
സുനിക്ക് അവരുടെ സ്വത്തിനോട് ആണ് നോട്ടം
‘സ്വത്തു പോട്ടെ. ആ രോഹന് കിട്ടിയ പകുതി ചാൻസ് ഒക്കെ എന്നെപ്പോലത്തെ കഴിവുള്ള യുവ നടന്മാർക്ക് കിട്ടിയിരുന്നേൽ മലയാള സിനിമയുടെ തലവര മാറിയേനെ..’
ഞാൻ പറഞ്ഞു
‘മോനെ ബാലു, മലയാള സിനിമയുടെ തലേൽ ഉള്ള വര ഇത് വരെ കുഴപ്പം ഒന്നുമില്ല.. നീയൊന്നും ആയിട്ട് ഇനി അതൊന്നും മാറ്റാൻ നിക്കണ്ട..’
സനൂപേട്ടൻ എന്നെ കുത്തി പറഞ്ഞു
‘നിങ്ങൾ അങ്ങനെ പറയരുത്..’
ഞാൻ പറഞ്ഞു
‘ദേ ഈ പെണ്ണിനെ കെട്ടിയാൽ ഇവന്മാരുടെ സ്വത്തിന്റെ ഒക്കെ നല്ലൊരു ഭാഗം എന്റെ കൂടെ ഇങ്ങ് പോരും..’