ടോക്സിക് [സാത്യകി]

Posted by

 

അവനെ കാരവാനിന്റെ പുറത്ത് നിർത്തിയിട്ടു ഞാൻ അകത്തു കയറി. അതിലെ ഓരോ മുക്കും മൂലയും ഞാൻ പരിശോധിച്ചു. ആ നശിച്ച മോതിരം പക്ഷെ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞില്ല. എനിക്ക് ആണേൽ അത് എങ്ങനെ ആണെന്ന് കണ്ടു ഓർമ പോലുമില്ല ശരിക്കും..

 

ആ മോതിരം ഇതിൽ ഇല്ല എന്ന് തന്നെ എനിക്ക് തോന്നി.. തിരച്ചിൽ നിർത്തി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങവേ ആണ് എന്റെ കണ്ണിൽ ഒരു ചുവന്ന വെട്ടം ഒരു മിന്നായം പോലെ കണ്ടത്. ഞാൻ തല ചെരിച്ചു അവിടേക്ക് നോക്കി. ഫ്ലോറിലെ ചെറിയൊരു വിടവിൽ ഒരു മോതിരം.. ഒരു ചുവന്ന കല്ലുള്ള മോതിരം.. ഇത് തന്നെ അത്..

 

മോതിരം കണ്ട ആശ്വാസത്തിൽ ഞാൻ അത് എടുക്കാൻ വേണ്ടി ശ്രമിച്ചു. പക്ഷെ ആ വിടവിൽ ആയത് കൊണ്ട് അത്ര എളുപ്പം അത് പൊന്തി വന്നില്ല. ഞാൻ എന്റെ വിരലുകൾ കൊണ്ട് തോണ്ടി തോണ്ടി മെല്ലെ അത് പുറത്ത് എടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..

 

ഈ സമയം പുറത്ത് സുനി ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ കാത്തു നിൽക്കുക ആയിരുന്നു. അപ്പോളാണ് ദൂരെ നിന്ന് രോഹനും കൂടെ ആരൊക്കെയോ വരുന്നത് സുനി കണ്ടത്.. അവൻ പുറത്ത് നിന്ന് എന്നോട് വിളിച്ചു പറഞ്ഞു

‘എടാ മതി തപ്പിയത്. രോഹൻ വരുന്നുണ്ട്.. മതി ഇറങ്ങ്..’

 

അവൻ പറഞ്ഞത് ഞാൻ കേട്ടു..

‘ഞാൻ വരുന്നു.. മോതിരം ഒന്ന് എടുത്തോട്ടെ.. ഒരു സെക്കന്റ്‌..’

ഞാൻ അവനോട് പറഞ്ഞു

 

പക്ഷെ അവൻ പുറത്ത് നിൽക്കുന്നത് രോഹൻ കണ്ടിരുന്നു.. സുനിയെ രോഹൻ ദൂരെ നിന്നേ വിളിച്ചു. വേറെ വഴി ഇല്ലാതെ സുനി അവിടേക്ക് ചെന്നു. പോകുന്നതിന് മുമ്പ് എന്നോട് ഇറങ്ങി വരാൻ ഒന്ന് കൂടി അവൻ പറയുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *