ട്രെയ്നിലെ സുന്ദരി 1 [നരേന്ദ്രൻ]

Posted by

വേറെ ഒരു കാര്യം എന്താച്ചാൽ ഞാൻ അവളെ ഇപ്പോഴാ ശെരിക്കും ഒന്ന് കാണുന്നത്. ആള് ഒരു കൊച്ചു സുന്ദരി ഒക്കെ തന്നാ, ഒരു 20-22 വയസ്സ് കാണും അത്യാവശ്യം എല്ലാം ഉണ്ട്. ശ്ശെ എന്ത് മോശമാ വയ്യാതെ ഇരിക്കുന്ന ഒരു കൊച്ചിനെ നോക്കിയാണോ ഞാൻ ഇങ്ങനെ ഒക്കെ ചിന്തിക്കണേ. പക്ഷെ നമ്മുടെ ഉള്ളിൽ ഉള്ള കോഴിക്ക് ഇതൊന്നും അറിയില്ലല്ലോ. അതിന് വായിനോക്കാൻ മാത്രം അല്ലെ അറിയൂ.

ഞാൻ പതുകെ അവളുടെ അടുത്തുള്ള ഒരു കസേരയിൽ ഇരുന്നിട്ട് ചോദിച്ചു
” ഇപ്പോ എങ്ങനെ ഉണ്ട് വേദന കുറവുണ്ടോ?”

അവൾ : “കുറവുണ്ട് കുഴപ്പം ഇല്ല, പക്ഷെ നടക്കാൻ കുറച്ച ബുദ്ധിമുട്ടാ”
ഞാൻ : ” എന്താ പറ്റിയെ കാലിൽ ”

അവൾ : ” ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും കൂടെ ടൂർ വന്നതാ വർക്കല, അവിടെ വെച്ച് ബീച്ച് ഇന്റെ അടുത്തുള്ള ഒരു പാറയിൽ നിന്ന് സ്ലിപ് ആയി വീണതാ. ചതവ് ഉള്ളത് കൊണ്ട് ഹോസ്പിറ്റൽ നിന്ന് നല്ലപോലെ ബാൻഡ് എയ്ഡ് ചെയ്താ വിട്ടേ, പിന്നെ കുറച് മുറിവും ഉണ്ടേ”

ഞാൻ : ” എടോ തന്നോട് ഒരു സോറി പറയാനാ ഞാൻ ഇപ്പൊ വന്നേ”
അത് കേട്ടപ്പോൾ അവളും അവളുടെ കൂട്ടുകാരികളും ഞെട്ടി എന്നെ നോക്കി, വേറെ ഒന്നും കൊണ്ടല്ല, എന്നിൽ നിന്ന് അവർ അത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് അവരുടെ മുഖം കണ്ടാലേ അറിയാമായിരുന്നു. കുറ്റം പറയാൻ പറ്റില്ല അങ്ങനെ അല്ലായിരുന്നോ ഇന്നലത്തെ എന്റെ പ്രകടനം.

ഞാൻ : ” ‘അമ്മ ഐ സി യൂ യില് ആയിരുന്നു ഞാൻ വരുന്ന ടൈം, പിന്നെ പുതിയ കമ്പനിയിൽ ഇപ്പൊ ജോയിൻ ആയതേ ഉള്ളു. അത് കൊണ്ട് ലീവ് ഒന്നും കിട്ടി ഇല്ല. ഒരു അനിയൻ ഉള്ളത് കണക്കാ, അതിന്റെ ഇടയിൽ വൈഫ് വിളിച്ചു അവളുടെ കൂടെ ഒരു ബഹളം. ഓഫീസിൽ നിന്നുള്ള പ്രഷർ എല്ലാം കൂടി വട്ടു പിടിച്ചു വരുന്ന ടൈം ആ തന്നെ കാണണെ, അപ്പൊ എല്ലാം കൂടി കയ്യിന്നു പോയതാടോ, ക്ഷമിക്കു “

Leave a Reply

Your email address will not be published. Required fields are marked *