” അയ്യോ മാഷ് വെള്ളമടിയൊക്ക ഉണ്ടല്ലേ… എങ്കിൽ ഞാൻ മാറിയേക്കാം… ”
” അതെന്താ ഇക്കാ ഇങ്ങള് കഴിക്കില്ലേ… ”
ഞാൻ മാഷിന്റെ അടുത്ത് ചെന്ന് സ്വകാര്യമായി പറഞ്ഞു.
” അത് മാഷേ… സൽമയേ കെട്ടുന്നതിന് മുൻപ് കൂട്ടുകാരുടെ കൂടെ ഒരു പ്രാവശ്യം നോക്കിയിട്ടുണ്ട് … പിന്നിതുവരെ ഇല്ലേയില്ല…. ”
” അപ്പോ വേർജിനല്ല… എങ്കിൽ എനിക്കൊരു കമ്പനി തരാം.. ”
അതും പറഞ്ഞു മാഷ് അലമാരയുടെ മുകളിൽ നിന്ന് തപ്പി അതിന്റെ ചാവി എടുത്ത് അത് തുറന്നു… അതിൽ നിറയെ പല ബ്രാന്റിലുള്ള കുപ്പികൾ നിരന്നു നിന്നിരുന്നു.
” ഇക്കാ…ഈ തണുപ്പത്ത് അല്പം അടിച്ചില്ലെങ്കിൽ ഇക്കയെ എന്തിനു കൊള്ളാം.. നമുക്കല്പം വോട്ക അടിക്കാം. അതാകുമ്പോ വല്യേ മണമൊന്നും ഉണ്ടാകില്ല. സൽമ കണ്ട് പിടിക്കത്തുമില്ല.. ”
” എങ്കിൽ വേഗം താ മാഷേ.. അവൾ റൂമിൽ നിന്നിറങ്ങിയാൽ പ്രശ്നവും.. ”
മാഷോന്ന് ചിരിച്ചു അടുക്കളയിലേക്ക് പോയി രണ്ട് ക്‌ളാസും കുറച്ചു വെള്ളവും ഐസ് ക്യൂബും കൊണ്ട് വന്നു. ക്‌ളാസിലേക്ക് രണ്ടിലേക്കും മദ്യം നിറച്ചു. എനിക്ക് മദ്യം തരുന്നതിനു മുൻപ് സൽമ വരുന്നുണ്ടോ എന്ന് നോക്കാൻ എന്നോട് പറഞ്ഞു…
ഞാൻ പതിയെ പോയി ഞങ്ങളുടെ റൂമിന്റെ വാതിൽ തുറന്നു. അപ്പോൾ അകത്തെ ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേൾക്കുന്നുണ്ട്… ഞാൻ വേഗം ഡോർ അടച്ചു മാഷിന്റെ അടുത്തേക്ക് വന്നു..
ഞങ്ങൾ അവിടെയുള്ള സോഫയിൽ മുഖാമുഖം നോക്കി ഇരുന്നു.