ഞങ്ങളെ മറികടന്നു മാഷ് സൈഡ് സീറ്റിലേക്ക് ഇരുന്നു. അവിടെ ഇരുന്നും മാഷും സൽമയും വാതോരാതെ സംസാരിച്ച് കൊണ്ടിരുന്നു. ഞാൻ കുറച്ചൊക്കെ അവരുടെ വർത്താനം ശ്രദ്ധിച്ചു. മടുപ്പ് തോന്നിയപ്പോൾ ബാഗിൽ നിന്ന് ഹെഡ്സെറ്റ് എടുത്ത് യൂട്യൂബിൽ വിഡിയോ കാണാൻ തുടങ്ങി.
ബസ്സ് ആ സമയം നീങ്ങി തുടങ്ങിയിരുന്നു. കുറച്ചു ദൂരം ബസ്സ് പിന്നിട്ടപ്പോൾ സൽമ എന്നെ ഒന്ന് തോണ്ടി. ഞാൻ ഹെഡ്സെറ്റ് ചെവിയിൽ നിന്ന് എടുത്തു. അവരുടെ സംസാരം ഏറെ കുറെ നിന്നിരുന്നു ആ സമയത്ത്.
” മ്മ്…എന്താടി…? ”
” ഇക്ക എനിക്ക് ഛർദിക്കാൻ വരുന്നു…. ”
“അയ്ശ്… ഞാനപ്പഴേ പറഞ്ഞതാ പോവണ്ടാന്ന്… പണ്ടാരടങ്ങാൻ….”
” പ്ലീസ് ഇക്ക ഒന്ന് കണ്ടക്ടറോട് പറയിൻ…. ”
” നിക്കൊന്നും വയ്യ…. ഇയ്യന്നെ പറഞ്ഞളാ…. ”
അവള് ദേഷ്യത്തോടെ എന്നെ ഒന്ന് നോക്കി… ശേഷം എണീറ്റു കണ്ടക്ടറുടെ അടുത്തേക്ക് നടന്നു..
” എന്താ… എന്തു പറ്റി…. ”
അവള് പോകുന്നത് കണ്ട് മാഷ് എന്നോട് ചോദിച്ചു…
” ഏയ്… ഒന്നുമില്ല… അവൾക്ക് ഛർദിക്കാൻ വരുന്നെന്ന്… കണ്ടക്ടറോട് വണ്ടി എവിടെയെങ്കിലും സൈഡ് ആക്കാൻ പറയാൻ വേണ്ടി പോയിരിക്കാ… ”
” എന്നിട്ട് നിങ്ങള് കൂടെ പോയില്ലേ…. എന്ത് മനുഷ്യനാടോ താൻ…”
ഞാൻ ഒരു പുച്ഛം നിറഞ്ഞ ഭാവത്തോടെ മുഖം തിരിച്ചു..
ആ സമയം മാഷ് എന്നെ മറികടന്നു അവളുടെ അടുത്തേക്ക് നടന്നു. ഒരു ഒഴിഞ്ഞ സ്ഥലം എത്തിയപ്പോൾ ഡ്രൈവർ വണ്ടി നിർത്തി. സൽമയും കൂടെ മാഷും വേഗം ഇറങ്ങുന്നത് കണ്ടു.