അതു ഇക്ക ആ വൃത്തികെട്ടവൻമാർ മലയാളികൾ തന്നെയാണ് അവൻമാർ ഫസ്നന്റെ കയ്യിൽ കയറിപ്പിടിച്ചു എനിട്ട് ചോതിക്ക റേറ്റ് എത്ര ആണെന്ന് ഞാൻ അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു അല്ലപിന്നെ
ഫർഷാദ് കാറിന്റെ മിററിൽ കൂടെ നോക്കുമ്പോൾ ആണ് ഒരു കാർ അവരെ പിന്തുടരുന്നത് കാണുന്നത് പെട്ടെന്ന് തന്നെ അതു ആ പയ്യന്മാർ ആണെന്ന് അവനു മനസ്സിലായി അവൻ വണ്ടി ഒന്ന് മൂളിച്ചുകൊണ്ടു പായിച്ചു
എന്താടാ നീ ഞങ്ങളെ കൊല്ലാൻ കൊണ്ട്പോവാണോ
ഒന്ന് പുറകോട്ടു നോകിയെ സാറേ അപ്പൊ മനസ്സിലാവും
പുറകോട്ടു നോക്കിയ എല്ലാരും ആ പയ്യന്മാരുടെ വണ്ടി കണ്ടു ഞെട്ടിപ്പോയി
ഒന്ന് പെട്ടെന്ന് പോടാ ആബിദ് പേടിച്ചു കൊണ്ട് പറഞ്ഞു
ഫർഷാദ് വണ്ടി ഒന്ന് കൂടി സ്പീഡ് കൂട്ടി പയ്യന്മാർ പിറകെ തന്നെ ഉണ്ട് പക്ഷെ bmw x5നൊപ്പം എത്താൻ അവരുടെ വണ്ടിക്ക് പറ്റുന്നില്ലായിരുന്നു പക്ഷെ വിധി അന്നേരം അവർക്കു അനുകൂലമായോ എന്ന് ഫർഷാദിന് തോന്നിപോയി കാരണം പെട്ടെന്ന് വണ്ടി ഒന്ന് ചെരിഞ്ഞു അതൊരു ടയർ പുങ്ക്ചർ ആയതാണെന്നു വൈകിയാണേലും എല്ലാരും മനസ്സിലാക്കി ഇനി ഒരുവഴിയും ഇല്ലെന്നു മനസ്സിലാക്കിയ ഫർഷാദ് വണ്ടി പെട്ടന്ന് അടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന ഗ്രൗണ്ടിൽ കയറ്റി പയ്യന്മാർ ഒരൽപ്പം പിന്നിലാണ് അവൻ പെട്ടെന്ന് വണ്ടി ജാക്കിയിൽ കയറ്റി ഹൈഡ്രോളിക് ആയതുകൊണ്ട് അതു എളുപ്പമായി ടയർ ഓറിയപ്പോയേജ്കും അവർ അടുത്തെത്തിക്കഴിഞ്ഞു അവൻ പെട്ടെന്ന് ടയർ ഊരി സ്റ്റെപ്പിനി കയറ്റി പക്ഷെ ബോൾഡ് ഇടാൻ കഴിഞ്ഞില്ല അപ്പോയെക്ക അവർ വണ്ടിയിൽ നിന്നും ഇറങ്ങി കഴിഞ്ഞു
അവൻ പെട്ടെന്ന് ആബിദിനോട് പറഞ്ഞു
സർ ഇത് ഞാൻ നോക്കിക്കോളാം സർ പെട്ടെന്ന് ഈ വീൽ ഫിറ്റ് ചെയ് എന്നിട്ട് എനിക്ക് വല്ലതും പറ്റിയാലും നിങ്ങൾ ഓടിച്ചു പോക്കളനം എന്നെ നോക്കി നിൽക്കരുത്
ആബിദ് എന്തായാലും ഓടിച്ചുപോകും എന്നവന് അറിയാമെങ്കിലും അവനു അങ്ങനെ പറയാനാണ് തോന്നിയത് അന്നേരം