ഉണ്ടകണ്ണി 9 [കിരൺ കുമാർ]

Posted by

“ആരാ ??? എന്താ???”

അവൻ ചോദിച്ചു തീരും മുന്നേ അവന്റെ മുട്ടുകാലിൽ കിട്ടി അടി, അവന്റെ ചിരട്ട പൊട്ടി പോയി ഹരി കിടന്ന് അലറി കരഞ്ഞു പക്ഷെ വിജനമായ അവിടെ അവന്റെ കരച്ചിൽ ആരും കേട്ടില്ല . ഹരി കിടന്നു പട്ടി മോങ്ങുന്ന പോലെ മോങ്ങി കൊണ്ടിരുന്നു അപ്പോൾ അടുത്ത അടി അവന്റെ കിറി നോക്കി ആയിരുന്നു അതിൽ അവന്റെ ബോധം പോയി . അബോധാവസ്ഥയിൽ അവനെ തല്ലിയ ബൈക്കുകാരൻ വണ്ടി സ്റ്റാർട്ട് ആക്കി പോകുന്നത് അവൻ അറിഞ്ഞു .

…………………………………………………………..

അക്ഷരയുടെ വീട്

മുറ്റത്തേക്ക് കാർ ഓടിച്ചു അവൾ കയറ്റി പ്രതാപൻ എത്തിയിട്ടില്ല അവൾ വണ്ടിയിൽ നിന്നുമിറങ്ങി അകത്തേക്ക് നടന്നു . ഹാളിൽ തന്നെ അവളുടെ അമ്മ ഓമന ഇരുപ്പുണ്ടായിരുന്നു

“അയ്യോ മോളെ ഇതെന്താ ചോര നിനക്ക് എന്ത് പറ്റി ”

അവളുടെ വേഷം കണ്ടതും അമ്മ പേടിച്ചു എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു

“എനിക്ക് ഒന്നും പറ്റിയില്ല അമ്മേ ഇത് കിരൺ ന്റെ ആണ് അവനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിക്കുമ്പോ പറ്റിയതാ ”

“എന്നിട്ട് കിരൺ ന് , അവനു ഇപോ എങ്ങനെ ഉണ്ട് മോളെ ”

“പേടിക്കണ്ട അത്ര കുഴപ്പം ഒന്നും ഇല്ല കാലിന് ഒടിവുണ്ട് പിന്നെ നെഞ്ചിനു ചതവ് ഉണ്ട് കുറച്ചു നാൾ റെസ്റ്റ് എടുക്കണം ന്ന ഡോക്ടർ പറഞ്ഞത് . ഞാൻ ഒന്ന് കുളിച്ചിട്ട് വരാം അച്ചൻ ഇങ്ങോട്ട് വന്നില്ലേ ”

“അച്ഛൻ… അച്ചൻ അങ്ങോട്ട് വന്നിരുന്നലോ നിന്നെ കാണാൻ .. നിങ്ങൾ കണ്ടില്ലേ തമ്മിൽ? ”

“ആ വന്നിരുന്നു പക്ഷെ പെട്ടെന്ന് ഇറങ്ങി , ഞാൻ ഇപോ വരാം ”

അക്ഷര അതും പറഞ്ഞു റൂമിലേക്ക് പോയി , അവളുടെ മനസിൽ ഇപ്പോഴും ഹോസ്പിറ്റലിൽ റൂമിൽ എന്താ സംഭവിച്ചത് എന്ന ചിന്തയായിരുന്നു ,കിരണ് ന്റെ അമ്മയെ കണ്ടപ്പോ അച്ഛൻ എന്തിനാ ഞെട്ടിയത് അവനെ കാണാൻ നല്ല ഉത്സാഹത്തിൽ വന്ന അച്ഛൻ അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ ഇറങ്ങുകയും ചെയ്തു ,, അവൾക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്തായാലും അച്ചനോട് നേരിട്ട് ചോദിച്ചറിയാൻ അവൾ തീരുമാനിച്ചു .

Leave a Reply

Your email address will not be published. Required fields are marked *