ഉത്തരാസ്വയംവരം 1 [കുമ്പിടി]

Posted by

അവരുടെ സംഭാഷണം കേട്ടു എന്റെ കണ്ണിൽ നിന്ന് സങ്കടം നിറഞ്ഞൊഴുകി …. മുമ്പോട്ടു നടന്നതും. ഉത്തര ഭിത്തിയുടെ സൈഡിൽ നില്കുന്നു. അവളും അത് കേൾക്കുന്നുണ്ടായിരുന്നു എനിക്ക് മനസിലായി. അവൾ എന്തോ ചിന്തിച്ചു കൊണ്ട് റൂമിലേക്കു പോകുന്നത് കണ്ടു…
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു
പതിവില്ലാതെ എല്ലാവരും. ഫുഡ് കഴിക്കാൻ ഒരുമിച്ചെത്തി… കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ.. ഉത്തര ഓക്കാനിച്. എണീറ്റു പോയ്‌…. അമ്മ അച്ഛനെ നോക്കി ചിരിച്ചു പുറകെ ഓടി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ വാ പൊളിച്ചിരുന്നു
തിരികെ എത്തിയ അമ്മ ഞങ്ങളോടായ് പറഞ്ഞു.
.. “വിശേഷം ഉണ്ടെന്ന തോന്നുന്നേ… “എനിക്കത് കേട്ടപ്പോ വന്ന സങ്കടം. പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാരുന്നു… അവൾ പറഞ്ഞ ആ കള്ളം എനിക്ക് സഹിക്കാവുന്നതിലും പരുതി കടന്നിരിക്കുന്നു…
ഞാൻ റൂമിലേക്ക് നടന്നു.
പുറത്തെ മഴക്കോളൂ കണ്ട് അവൾ വിരിച്ചിട്ട തുണിയുമായി റൂമിലേക്ക് വന്നു.
ആ വരവിനു ഞാൻ കാത്തിരിക്കുകയായിരുന്നു….
അവൾ വന്ന് കയറിയതും ഞാൻ കതകടച്ചു )
നീ പ്രേഗ്നെന്റ് ആണോ…
(.. അവളെന്നെ നോക്കി )
…. ആണോന്ന്…
ഞാൻ കലി തുള്ളി ചോദിച്ചു…
അല്ല… ന്തേ.. (അവൾ നിഷ്പ്രയാസം ഒരു പേടിയും ഇല്ലാതെ പറഞ്ഞു)
പിന്നെ എന്റെ കൺട്രോൾ പോയി..
വെളുത്തു തുടത്ത ആ രണ്ടു കവിള്കളിലും. ഞാൻ ആഞ്ടിച്ചു…. അവൾ താഴെ വീണു.
എടി പന്ന കഴുവേറി മോളെ….. നീ ഇത്രയും കാലം ചെയ്തതൊക്കെ. ഞാൻ ക്ഷമിച്ചു.

പക്ഷെ.
നീ ഇത് ചെയ്തത്..
എന്റെ അച്ഛനോടും അമ്മയോടും കൂടെയ… എന്റെ തൊണ്ട ഇടറി.
സ്വന്തം മകൻ ഒരു അച്ഛനായി കാണാനും. മകന്റെ കുഞ്ഞിനെ താലോലിക്കാനും സ്വപ്നം കാണുന്ന ആ അച്ഛനോടും അമ്മയോടും ഇങ്ങനെ ചെയ്യാൻ…….എങ്ങനെ തോന്നിയെടി… നിനക്ക്..
( എന്റെ വിഷമം കണ്ണുകളിലൂടെ പുറത്തു വന്നു..)
ഹും… നിന്റെ കണ്ണീര് .. ഡോ
ഇതൊരു കള്ളമാണെന്ന്.
കുറച്ചു ദിവസം കഴിയുമ്പോ തന്റെ വീട്ടുകാരറിയും. അന്ന് അതിന്റെ കാരണം തിരക്കുമ്പോ അവര് അറിയണം
സ്വന്തം മകന്റെ
തനി സ്വരൂപം.പിന്നെ എന്നോട് ചെയ്ത ദ്രോഹവും… ആ പാവം അച്ഛനെ കുറിച് മാത്രമേ എനിക്ക് സങ്കടം ഉള്ളു. 2 അറ്റക്ക് കഴിഞ്ഞ ആ അച്ചൻ മകന്റെ പൂർവ കാലം കേട്ടിട്ട്.. വീണ്ടും ഒരു അറ്റാക്ക് ഉണ്ടാവുമോ.. എന്ന്…
ഡീ പന്ന ( അവളുടെ വാക്കുകകൾ നെഞ്ചിൽതറച്ച ഞാൻ അവളെ തല്ലാനായി കൈ ഓങ്ങി… പെട്ടന്നവൾ കൈക് കയറി പിടിച്ചു പറഞ്ഞു…) ഇപ്പൊ തന്നെ ഞാൻ ഒച്ച വച് ആളെ കൂട്ടും…..വേണോ വേണോന്നു.. (അവൾ ദേഷ്യത്തിൽ പറഞ്ഞു )

Leave a Reply

Your email address will not be published. Required fields are marked *