പെട്ടന്ന് തന്നെ ഞങ്ങൾ അച്ഛനോട് യാത്ര പറഞ് കാറിൽ കയറി. കൂടെ അനിയത്തിമാരും. മാക്സിമം ഒരു 3 km സഞ്ചരിച് ഞങ്ങൾ ഒരു ഓഡിറ്റോറിയത്തിൽ എത്തി.. അകത്തേക്ക് പ്രവേശിച്ചു…..
ഉത്തരയ്ക് അവളുടെ കൂട്ടുകാരിയെ കാണാൻ തിടുക്കമായി…..
ഓഡിറ്റോറിയം ആയതുകൊണ്ട് മുമ്പിൽ തന്നെ സീറ്റ് പിടിച്ചു….. ഉത്തരയും അനിയത്തിമാരും. ഉത്തരയുടെ പഴയ കൂട്ടുകാരോടൊക്കെ സംസാരിക്കുന്നു.. ഇടയ്ക്ക് എന്നെ ചൂണ്ടി കാണിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞ് അവർ എന്റെ അടുത്ത് വന്നിരിന്നു. ഇടയ്ക് ആരോ ചോദിക്കുന്നത് കേട്ടു കുട്ടികൾ ഒന്നും ആയില്ലേ എന്ന്..?
ഞാൻ അവളുടെ മുഖത്ത് നോക്കി ഒരു കളിയാക്കി ചിരി പാസാക്കി..
അതികം താമസിക്കേണ്ടി വന്നില്ല. പെൺകുട്ടി മണ്ഡപത്തിൽ എത്തി…… ഉത്തരയെ കണ്ടതും കല്യാണപെണ്ണിന്റെ മുഖം ട്യൂബ് ലൈറ്റ് ആയി മിന്നി….. അപ്പൊ അവരുടെ ഫ്രണ്ട്ഷിപ് എനിക്ക് മനസിലായി….
കല്യാണ പെണ്ണിന്റെ ചുറ്റുമുള്ളവരെ ഒക്കെ നോക്കിയപ്പോ പരിചയമുള്ള ഒരു മുഖത്ത് എന്റെ കണ്ണ്പോയി പതിച്ചു….
ആ കണ്ണുകൾ എന്നെ ദയനീയതയും സന്തോഷവും കൊണ്ട് നോക്കുന്നു…..
പക്ഷെ എനിക്ക് ഉള്ളിൽ ഒരു നീറ്റലായിരുന്നു… സങ്കടമുണർത്തുന്ന ഓർമ്മകൾ വീണ്ടും…. ഞാൻ ആ മുഖത്ത് നിന്ന് കണ്ണെടുത്തു…
അപ്പഴേക്കും കൊട്ടും കുരവയും ആയി…. ആ കല്യാണംപെണ് അങ്ങനെ സർവ്വ സുമംഗലി ആയി . അവൾക് ചേരുന്ന ഒരു പയ്യനും.
കല്യാണം കഴിഞ്ഞ് ഞാൻ ആ കണ്ണുകളിൽ ഇനിയും പെടരുതേ എന്നാഗ്രഹിച് അവിടെ നിന്നും മാറി… ഓഡിട്ടോറിയത്തിനു പുറത്ത് ഞാൻ മാറിനിന്ന് കാഴ്ചകൾ ഒക്കെ കാണുകയായിരുന്നു.
പെട്ടെന്ന് പുറകിൽ നിന്ന് ആരോ എന്റെ കയ്യിൽ പിടിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഉത്തരയാണ്.