ഉത്തരാസ്വയംവരം 1 [കുമ്പിടി]

Posted by

“ഹരിയേട്ടൻ എന്താ ഇവിടെ നിക്കുന്നെ? കഴിക്കണ്ടേ നമുക്ക്?”
അവൾ തിരക്കി!!
“കഴിക്കണം ഞാൻ തന്നെ കാണാൻ വെയിറ്റ് ചെയ്യുകയായിരുന്നു..”
മാൻവിയും തൻവിയും എവിടെ?
(ഞാൻ തിരക്കി )
ഞങ്ങൾ ഇത്രയും നേരം ഹരിയേട്ടനെ നോക്കുകയായിരുന്നു..
അവരോട് ഞാൻ കഴിച്ചോളാൻ പറഞ്ഞു.
ഞാൻ ഹരിയേട്ടനെ നോക്കി വന്നതാ എന്നും പറഞ്ഞു
ഞങ്ങൾ മുമ്പോട്ട് നടന്നതും. ഞാൻ ഒഴിവാക്കി വിട്ട മുഖം ഞങ്ങളുടെ നേരേ ചിരിച്ചുകൊണ്ട് വരുന്നു….
“ഹരിയേട്ടാ. ഇത് ”
കാവ്യ (അവൾ പറയുന്നതിന് മുന്നേ ഞാൻ പറഞ്ഞു. ഉത്തര അത്ഭുതത്തോടെ എന്നെ നോക്കി.)
(അടുത്ത് എത്തിയിരുന്ന കാവ്യ ഇതുകേട്ടിരുന്നു. ഞെട്ടി നിന്ന ഉത്തരയോടയ് കാവ്യ പറഞ്ഞു)
ഞങ്ങൾ സ്കൂൾമേറ്റ്‌ ആണ്.
ആഹാ… അതുകൊള്ളാം.
ഉത്തര സന്തോഷത്തിൽ പറഞ്ഞു….
നിങ്ങളുടെ കല്യാനത്തിന് വരാൻ പറ്റിയില്ല. ഹസ്ബന്റിന്റെ കൂടെ കുവൈറ്റിൽ ആയിരുന്നു..
ഫോട്ടോ ഒക്കെ ദിവ്യ കാണിച്ചിരുന്നു.. ഹരിയാ കെട്ടിയത് എന്ന് എനിക്ക് അറിയാരുന്നു..

ഞാൻ ഒരു ചെറിയ ചിരി മാത്രം കൊടുത്തു ചോദിച്ചു

“കഴിച്ചോ ”
ഞാൻ കഴിച്ചു.. വയറിൽ പിടിച്ചു കൊണ്ട് കാവ്യാ പറഞ്ഞു..
ഞങ്ങൾ എന്നാ പെട്ടന്ന് കഴിച്ചിട്ട് ഇറങ്ങാം. കാണാം

കാവ്യ എന്നെ നോക്കി ചെറിയ ചിരി കൊണ്ട് പറഞ്ഞു. “ഒക്കെ ”
ചേച്ചി കഴിച്ചിട്ട് വരാമെ ഉത്തരയും….കൂടെ പറഞ്ഞു..
ഞങ്ങൾ നീങ്ങി…
ഉത്തര സംശയത്തോടെ എന്നെ നോക്കുന്നത്. കണ്ടു.. ഞാൻ അതികം സംസാരിക്കാതെ പോന്നത് കൊണ്ടാവും. സ്കൂൾമെറ്റിനെ പ്രതീക്ഷിക്കാത്ത സ്ഥലത്തുവച് കണ്ടാൽ ആരാ മിണ്ടാത്തെ..
അടിപൊളി സദ്യ കഴിച് ഞങ്ങൾ
കല്യാണപെണ്ണിനെ യാത്രയാക്കി.അവിടെ നിന്നും തിരിച്ചു… പിന്നെയും ഒന്നു രണ്ടുതവണ കാവ്യയെ ആ കല്യാണസ്ഥലത്തുവച്ച കണ്ടെങ്കിലും വലിയ മൈന്റിനൊന്നും ഞാൻ പോയില്ല….എനിക്കവളോടെ ദേഷ്യംമൊന്നും ഇല്ല. പക്ഷെ സംസാരിക്കാൻ പറ്റുന്നില്ല. പഴയ ഓർമ്മകൾ കയറി വരുന്നു . ഒത്തിരി കഷ്ടപ്പെട്ടിട്ട ഞാൻ ഇന്ന് ഇതുപോലെ ഇരിക്കുന്നത്.എന്റെ അമ്മയുടെ പ്രാർഥന… ഞാൻ അങ്ങനെ ഓരോന്നും ആലോച് വീടെത്തിയതറിഞ്ഞില്ല.. “ഹരിയേട്ടാ.. ഉറങ്ങുന്നില്ലേ..”
വീടെത്തിയിട്ടും കാറിൽ ആലോചിച്ചിരുന്ന എന്നോടായി ഉത്തര ചോദിച്ചു.
“മ്മ്മ് വരുവാ”
എന്റെ ഇരുപ്പു കണ്ട് ഉത്തരയ്ക് എന്നോട് എന്തോ ചോദിക്കാനുണ്ട് എന്ന് എനിക്ക് മനസ്സിലായി പക്ഷേ……

Leave a Reply

Your email address will not be published. Required fields are marked *