അതെ ആന്റി ഹോട്ടലിൽ ഫുഡ് കഴിക്കുന്നത്തിന്റെ എടക്ക് അമ്മു എന്തോ ഓർത്ത പോലെ പറഞ്ഞു
അമ്മ : എന്താ കുട്ടാ
അമ്മു : അതെ ഇന്നാള് നിങ്ങള് ഹൈദ്രബാദ് പോയിട്ട് വന്ന ദിവസം ഇല്ലേ
അമ്മ : ഹാ
അമ്മു : ഞങ്ങള് ഹോട്ടലിൽ പോയപ്പഴേ കണ്ണന്റെ ഫ്രണ്ട്സ് വന്നിരുന്നേ
അമ്മ : ആയിക്കോട്ടേ
അമ്മു : ആ ഇവന്മാര് ബൈക്കിന് ഹരിഹർ ഫോർട്ട് പോവാൻ പ്ലാൻ ഇട്ടിരിക്കാ…
അമ്മ : 😳എന്ത്
അമ്മു : അതെന്ന്
അമ്മ : അതേല്ലേ… 😡
അമ്മു : അതൊന്ന്
അമ്മ : മുട്ട് കാല് തല്ലി ഒടിച്ച് മൂലക്ക് ഇടും…
മരുമോളെ ഇതൊന്നും അത്ര നല്ലതല്ല 😌… പപ്പ ദോശ എടുത്ത് കഴിച്ചോണ്ട് പറഞ്ഞു
അമ്മ : നിങ്ങക്ക് ഇതിനെ എതിർക്കാൻ പ്ലാൻ ഒണ്ടോ 😊
പപ്പ : ഈ ദോശ ആണ് സത്യം എനിക്ക് അങ്ങനെ ഒരു ഉദ്ദേശവും ഇല്ല തന്റെ മോൻ ഇയാൾടെ ഭർത്താവ് എന്തോ ആയിക്കോട്ടെ മോഹൻലാല് പറഞ്ഞ പോലെ ഞാൻ വഴിപോക്കൻ 😏
അമ്മ : വഴിപോക്കാൻ ആയി തന്നെ ഇരുന്നാ പോക്കാന് നല്ലത്….
അമ്മു : 😝 ആന്റി എനിക്ക് ഈ വിദ്യ പടിപ്പിച്ച് തരോ
അമ്മ : എന്ത് വിദ്യ
അമ്മു : പുലിയെ പൂച്ച ആക്കുന്ന വിദ്യ
അമ്മ : ഇത് കണ്ട് അങ്ങോട്ട് പോണ്ട പുലി മോളെ പിടിച്ച് തിന്നും ട്ടാ
അമ്മു : 🤣
പപ്പ : പുലി വിളിച്ചോ പുലിടെ ഭാര്യെ
അമ്മു : ഇല്ല…. 😂 . . .
ചടങ്ങ് എല്ലാം കൃത്യ സമയത്ത് തന്നെ കഴിഞ്ഞു
ഞാൻ എത്തുമ്പോ വൈകി എന്നല്ല വല്ലാതെ വൈകി….
വന്നതും മുറ്റത്ത് ശിവ നിക്കുന്ന കണ്ടു…
ഞാൻ കാർ നിർത്തി അവന്റെ അടുത്തേക്ക് പോയി
അവനോട് സംസാരിച്ചോണ്ട് നിക്കുമ്പോ ഒരു കൈ വന്ന് എന്നെ തട്ടി
നോക്കിയപ്പോ കല്യാണത്തിന് കണ്ട കിളി…. 😌