വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]

Posted by

 

” പിന്നെ ഇപ്പൊ എങ്ങനെ…. അവര് സമ്മതിച്ചു….? ”

 

” അത് വേറൊന്നും അല്ല… ഹസ്ബെന്റ് കുറെ കാലമായി എന്നെ ഗൾഫിലേക്ക് കൊണ്ട് പോകാൻ നോക്കുന്നു. പക്ഷെ ഞാൻ സമ്മതിച്ചില്ല… ഒരു പത്തു തലമുറയ്യ്ക്ക് തിന്നാനുള്ളത് പുള്ളി ഇണ്ടാക്കിയിട്ടുണ്ട്… അപ്പൊ അവിടുത്തെ എല്ലാം വിട്ട് ഇവിടെ വന്ന് ഒരുമിച്ചു ജീവിക്കാം എന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് വയ്യ…. ”

 

“എന്നിട്ടോ….? ”

 

” അവസാനം ഞാൻ ഒരു ഡീൽ വെച്ചു… ഒരു കൊല്ലം എനിക്ക് ടീച്ചറായി എനിക്ക് ഇഷ്ടമുള്ള ഇടത്ത് ജോലി ചെയ്യണം അതിന് ശേഷം ഞാൻ എങ്ങോട്ട് വേണമെങ്കിലും വരാം എന്ന്… ”

 

” ഓഹോ… അപ്പൊ ഈ ഒരു വർഷം ലൈഫ് എൻജോയ് ചെയ്യാൻ വേണ്ടി ഇറങ്ങിയതാണല്ലേ… ”

 

” സംശയുണ്ടോ….. ഹാ… ഹാ…”

 

“ഹ… ഹാ… ഹാ…”

 

ഞാനും അവളും പൊട്ടിച്ചിരിച്ചു… ഞങ്ങളുടെ ചിരി കേട്ട് ആ തമിഴൻ ഞങ്ങളെ വീണ്ടുമൊന്ന് രൂക്ഷമായി നോക്കി… ശേഷം ഞങ്ങൾക്ക് എതിരെ തിരിഞ്ഞു കിടന്നു.. അവൾ പുച്ഛത്തോടെ ചിറി കോട്ടി..

 

” ടാ… നമുക്കെന്തെങ്കിലും കഴിച്ചാലോ…!

” അടുത്ത സ്റ്റേഷൻ എത്തട്ടെ… എന്തെങ്കിലും മേടിക്കാം…. ”

 

” എന്തിന്… ഞാൻ കൊണ്ട് വന്നിട്ടുണ്ട് തനിക്കും എനിക്കുമുള്ളത്…. ”

 

അത് പറഞ്ഞവൾ ബാഗ് എടുത്ത് അതിനുള്ളിൽ നിന്ന് എനിക്കും അവൾക്കുമുള്ള ഫുഡ്‌ എടുത്ത് വെളിയിൽ വെച്ചു…

 

പിന്നെയും ഞങ്ങൾ ഓരോന്നും സംസാരിച്ച് ഭക്ഷണം കഴിച്ചു. ഈ സമയം ഞാൻ ശ്രദ്ധിച്ചു… ഞങ്ങളുടെ എതിർ വശത്തു ആ തമിഴൻ മാത്രേ ഉള്ളൂ.. മുകളിലെ ബർത്ത് ഒഴിഞ്ഞു കിടക്കുന്നു.. ഞങ്ങൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ അയാൾ എണീറ്റു അവിടുന്ന് ബാത്‌റൂമിന് അടുത്തേയ്ക്ക് പോയി… തിരിച്ചയാൾ വന്നപ്പോഴേക്കും ഞാൻ കൈകഴുകാനും മറ്റുമായി ബാത്‌റൂമിനടുത്തേയ്ക്ക് നടന്നിരുന്നു . കുറച്ച് കഴിഞ്ഞു ഞാൻസി വായ പൊത്തി ചിരിച്ച് കൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു…

Leave a Reply

Your email address will not be published. Required fields are marked *