കരച്ചിലും തുടർന്ന് കൊണ്ടേയിരുന്നു…ഒരു വിധം നല്ലത് പോലെ തിരുമ്മി നീരുടച്ചു കഴിഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞു തളർന്ന് അവശയായിരുന്നു…അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ചങ്ക് പൊടിയുന്നത് പോലെ തോന്നി…അത്രയ്ക്ക് ദയനീയമായിരുന്നു ചോര വറ്റി വിളറിയത് പോലുള്ള അവളുടെ മുഖം….നോക്കി നിൽക്കുന്തോറും ഞാനറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു വന്നു….അത് കണ്ടിട്ടവളുടെ മുഖത്തു ചെറുതായി വിളറിയ ചിരി വിരിഞ്ഞിരുന്നു…
അയ്യേ…ഇത്രയ്ക്കെയുള്ളോ..എന്റെ കണ്ണേട്ടൻ…കൊച്ചു പിള്ളേരെപ്പോലെ കരയുന്നത് കണ്ടില്ലേ…
അവശതയോടെയുള്ള അവളുടെ പറച്ചിൽ കൂടെ ആയപ്പോൾ എന്തോ എനിയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല…ഞാൻ വേഗം മൊബൈലും എടുത്ത് ഹാളിലേക്ക് പോയി…അപ്പോഴൊക്കെ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…കുറച്ചു നേരം അവിടെ നിന്നതിനു ശേഷം കണ്ണുകൾ തുടച്ചിട്ട് മെഴുകുതിരി എടുത്ത് റൂമിലേയ്ക്ക് നടന്നു…ടേബിളിൽ മെഴുകുതിരി കത്തിച്ച് നിർത്തുമ്പോൾ എല്ലാം വയ്യാതിരുന്നിട്ടും ആ അവശതയിലും അവളെന്നെ വല്ലാത്തോരു. ഭാവത്തോടെ കുസൃതി നിറഞ്ഞ കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു…
ഞാൻ അടുക്കളയിൽ ചെന്ന് പാത്രത്തിൽ വെള്ളം ചൂടാക്കിക്കൊണ്ടു വന്നു…
അവളുടെ മുഖത്തേയ്ക്ക് നോക്കാതെ..ടൗവൽ ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞിട്ട് തിരുമ്മിയുടച്ച ഭാഗം ചൂട് പിടിച്ചു കൊടുത്തു…ഒരോ തവണ ചൂട് വയ്ക്കുമ്പോളും അവളിൽ നിന്ന് വേദനയുടെ അവശതയിൽ കുതിർന്ന ചെറുശബ്ദങ്ങൾ ഉതിർന്നു വീണിരുന്നു…
ചൂട് വച്ച് കഴിഞ്ഞപ്പോൾ പാത്രം അടുക്കളയിൽ കൊണ്ട് വച്ച് കൈ കഴുകി തിരിച്ചു വന്നു…പൊക്കി വച്ചിരുന്ന പാവാട താഴ്ത്തി വച്ചിട്ട് പുതപ്പെടുത്ത് നല്ലത് പോലെ പുതപ്പിച്ചിട്ടു…ഒന്നും മിണ്ടാതെ മാമന്റെ മുറിയിലേയ്ക്ക് പോകാനായി തിരിഞ്ഞു…
ഏട്ടാ…
അവളുടെ വിളി കേട്ട് എന്താണെന്ന അർഥത്തിൽ തിരിഞ്ഞു നിന്നവളുടെ മുഖത്തേയ്ക്ക് നോക്കി നിന്നു…
എനിയ്ക്ക് തനിച്ചു കിടക്കാൻ പേടിയ…ഏട്ടൻ ഇന്നിവിടെ എന്റെയടുത്ത് കിടക്കാവോ…
എന്തൊക്കെയ പറയുന്നേ..അതൊന്നും ശരിയാകില്ല…പണ്ടത്തെ കളിക്കുട്ടികൾ അല്ല നമ്മളിപ്പോൾ…പോരാത്തതിനു ഞാൻ നല്ലത് പോലെ കഴിച്ചിട്ടുമുണ്ട്…
ഏട്ടൻ പറയുന്ന കാരണങ്ങൾ ഒക്കെ എനിയ്ക്കും അറിയാവുന്നതാ..എനിയ്ക്കെന്റെ കണ്ണേട്ടനെ വിശ്വാസമാണ്…എന്നോട് …പഴയ സ്നേഹം ഇത്തിരിയെങ്കിലും ബാക്കിയുണ്ടെങ്കിൽ കണ്ണേട്ടൻ…ഞാൻ പറഞ്ഞതനുസരിക്കണം…പറഞ്ഞു വന്നപ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു…കുറച്ചു സമയം ഞാൻ നിശ്ചലമായി നിന്നിട്ട് ചെറിയൊരു സങ്കോചത്തോട് കൂടി ചമ്മലിന്റെ അകമ്പടിയോടെ അവളുടെ ഓപ്പസിറ്റ് സൈഡിലായി ബെഡിൽ കണ്ണടച്ച് കിടന്നു…
നമുക്ക് വലുതാകേണ്ടായിരുന്നു അല്ലെ..ഏട്ടാ…….എന്താണെന്ന ഭാവത്തിൽ ഞാനവളുടെ മുഖത്തേയ്ക്ക് മുഖം ചരിച്ചു നോക്കി.
ഒന്നുമില്ലെട്ടാ…ഏട്ടൻ ഉറങ്ങിക്കോ…അവളത് പറഞ്ഞു കണ്ണടച്ചു കിടക്കുമ്പോഴും മെഴുകുതിരി വെളിച്ചത്തിൽ അവളുടെ കണ്ണുകളിടെ നീർത്തിളക്കം ഞാനറിയുന്നുണ്ടായിരുന്നു..ഞാനും ഉറങ്ങാൻ ശ്രമിച്ചു കൊണ്ട് കണ്ണുകളടച്ചു കിടക്കുമ്പോളും….
ബാല്യകാല ഓർമ്മകളിലേയ്ക്ക് മനസ്സ് അതിവേഗം സഞ്ചരിക്കുന്നുണ്ടായിരുന്നു….
ബാക്കി പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം …