ഇത്രയും നാൾ ഞാൻ കാത്തിരുന്നില്ലേ ഒന്നല്ല രണ്ടോ മൂന്നോ മാസം എടുത്തോ..അത് കഴിഞ്ഞാൽ എല്ലാവരെയും പോലെ എന്റെ മോനും മിടുക്കനായി ജീവിക്കുന്നത് അമ്മയ്ക്ക് കാണണം…
ഒരു മാസം മതിയമ്മേ…
ശരി…പിന്നെ…ഞാൻ അറിഞ്ഞിട്ടില്ലെന്നു കരുതേണ്ട എന്നെ പറ്റിച്ചോണ്ടുള്ള നിന്റെ കള്ള് കുടിയൊക്കെ…അമ്മയുടെ പറച്ചിൽ കേട്ട് ഞാനൊന്ന് ഞെട്ടി….അമ്മയ്ക് അറിയില്ലെന്നായിരുന്നു എന്റെ ധാരണ കാരണം ഞാൻ ഭക്ഷണം എല്ലാം കഴിഞ്ഞു കിടക്കാൻ നേരത്ത് മുറിയിൽ വച്ചാണ് കഴിക്കാറുള്ളത് .പുറമെ നിന്ന് കഴിച്ചിട്ടുള്ള നടപ്പൊന്നുമില്ലായിരുന്നു…ഒരു ജോലിയും ചെയ്യാതെ വീടും നോക്കാതെ ഉഴപ്പി നടക്കുമെന്നതല്ലാതെ മറ്റൊരു വിധത്തിലുള്ള മോശം അഭിപ്രായവും നാട്ടുകാർക്കും എന്നെപ്പറ്റി ഉണ്ടായിരുന്നില്ല..ഞാൻ ചമ്മലോടെ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി..
നി ചമ്മുകയൊന്നും വേണ്ട…ഈ ഒരു മാസം നിന്റെ ഇഷ്ടം പോലെ നടന്നോ അത് കഴിഞ്ഞും ഒരിക്കലും കഴിക്കരുതെന്നൊന്നും അമ്മ പറയില്ല..വല്ലപ്പോഴും ഒക്കെ ആകാം.. ഇപ്പോഴത്തെ പോലെ ദിവസവും രാത്രി ഊണ് കഴിഞ്ഞാൽ വേണമെന്ന അവസ്‌ഥ മാറ്റണം അത്രേയുള്ളൂ…
അമ്മയുടെ സന്തോഷം കണ്ടിട്ടെന്റെ അത് വരെയുണ്ടായിരുന്ന സങ്കടമെല്ലാം മാറി ഞാൻ എണീറ്റ് റൂമിലേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് അമ്മയുടെ നെറ്റി മുഴച്ചു ചുവന്ന് കിടക്കുന്നത് കണ്ടത് …ഞാൻ വേഗം റൂമിൽ പോയി ബാം എടുത്ത് കൊണ്ട് വന്ന് അമ്മയുടെ നെറ്റിയിൽ പുരട്ടി അമർത്തി തടവാൻ തുടങ്ങി..അമ്മയുടെ മുഖം വേദനയെടുത്തിട്ടു ചുളിയുന്നുണ്ടായിരുന്നു…
എന്തിനാ അമ്മേ വേണ്ടാത്ത പണിക്ക് പോയത്…എന്തോരം മുഴച്ചു കിടക്കുന്നെന്നു നോക്കിക്കേ..നല്ലവണ്ണം തിരുമ്മിയില്ലെങ്കിൽ മുഴ അങ്ങനെ തന്നെ കിടക്കും…
അത്രയ്ക്ക് സങ്കടം വന്നപ്പോൾ ചെയ്ത് പോയതല്ലേടാ ..എന്റെ മോൻ നല്ലൊരു ആണ്കുട്ടിയെപ്പോലെ ജീവിക്കുന്നത് കാണാൻ ജീവൻ കളയാനും അമ്മയ്ക്ക് മടിയില്ല…
ഞാൻ തിരുമ്മുന്നത് നിർത്തി ദേഷ്യത്തോടെ അമ്മയുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു…
നിയിങ്ങനെ നോക്കിയിട്ട് കാര്യമൊന്നുമില്ല..അമ്മ പറഞ്ഞത് സത്യമാണ് എന്റെ മോന്റെ കാര്യത്തിൽ ഏതറ്റം വരെ പോകാനും അമ്മ തയ്യാറാണ്…അതിപ്പോൾ എന്റെ മരണം കണ്ടിട്ടാണ് നി നന്നാകുള്ളൂ എന്നാണെങ്കിൽ അങ്ങനെ…
ദേ.. പിന്നേം അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു…അതൊക്കെ കഴിഞ്ഞില്ലേ അമ്മേ…ഇനിയും ഇങ്ങനൊക്കെ പറഞ്ഞു എന്തിനാണമ്മെ എന്നെ കുത്തി നോവിക്കുന്നത്…
പോട്ടെടാ..ഇനി അമ്മ പറയില്ല…മോൻ പോയി കുളിച്ചിട്ട് വായോ..അമ്മ കഴിക്കാൻ എടുത്ത് വയ്ക്കാം നി കഴിച്ചിട്ട് വേണം എനിക്ക് കിടക്കാൻ നല്ല ക്ഷീണമുണ്ട് ..
ശരിയമ്മേ..ഞാൻ വേഗം കുളിച്ചിട്ട് വരാം..ഞാൻ റൂമിലേയ്ക്ക് നടന്നു…
കുളിച്ചു ഡ്രസ് മാറി വന്നപ്പൊൾ അമ്മ ഭക്ഷണം വിളമ്പി..അമ്മയും കഴിക്കാനിരുന്നു…കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ റൂമിലേയ്ക്ക് പോയി…
റൂമിൽ കയറി ലോക് ചെയ്ത് ബെഡിൽ കുലംകുഷമായിരുന്നു ആലോചിക്കാൻ തുടങ്ങി…കഴിക്കണോ..വേണ്ടയോ…
എന്നാണ് തുടങ്ങിയതെന്നൊന്നും ഓർമ്മയില്ല..എന്തായാലും അമ്മ പറഞ്ഞത് പോലെ ഭക്ഷണം കഴിച്ചു വന്നാൽ രണ്ടെണ്ണം അടിക്കുക എന്നുള്ളത് എന്റെ ജീവിതത്തിന്റെ ഭാഗമായിതീർന്നിട്ടുണ്ട്…കാര്യം ഒരു മാസത്തെ സമയം