നഷ്ടങ്ങളോടൊപ്പമാണ് ജീവിച്ചത്…. അച്ഛന്‍, അമ്മ, കമ്പനി….. ഇപ്പോ എന്ത് ചെയ്യുകയാണെന്ന് പോലും എനിക്കറിയില്ല…. ചിന്നു കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞു.
രമ്യ പോയി ബില്ല് പേ ചെയ്തു. പിന്നെ ചിന്നുവിനടുത്തേക്ക് വന്നു ചോദിച്ചുു.
ഗൗണ്ടിലോട്ട് വരില്ല എന്ന് പറഞ്ഞിട്ട് നീയെന്തിനാ രാവിലെ അവിടെ പോയി ഇരിക്കുന്നത്….. രമ്യ ചോദിച്ചു….
അറിയത്തില്ല…. ഇനി കുറച്ച് ദിവസം കുടെ ഞാന്‍ ഇവിടെ ഉള്ളു. എന്നെങ്കിലും കണ്ണേട്ടന്‍ വന്നലോ…. ഒരു സോറിയെങ്കിലും പറയണം…. മനസ് നീറുകയാണ്….
അതുപോട്ടെ…. നീ ആ സെലിന്‍ ചേച്ചി പറഞ്ഞത് വിശ്വസിച്ചോ…. രമ്യ ചോദിച്ചു.
ഉം…. അത് ശരിയാവും…. ആ ചേച്ചി അമ്പലത്തില്‍ വെച്ച് കണ്ടത് എന്‍റെ അമ്മയെയാണ്. പിന്നെ മറ്റേ കാര്യം അതിന് നീ എന്നെ ഒന്ന് സഹയിക്കണം…. ചിന്നു പറഞ്ഞു….
എന്ത് സഹായം വേണേലും ഞാന്‍ ചെയ്യാം…. നീ കാര്യം പറ….
ഹാ… ഞാന്‍ പറയാം.. നീയാദ്യം വണ്ടി എടുക്ക്….
രമ്യ ചിന്നുവിനെ വീട്ടില്‍ ഡ്രോപ്പ് ചെയ്ത് അവളുടെ വീട്ടിലേക്ക് പോയി. അന്നത്തെ ദിവസം മറ്റു പ്രത്യകതയൊന്നുമില്ലാതെ കഴിഞ്ഞു പോയി. പിറ്റേന്ന് ഞായറാഴ്ച ചിന്നു പതിവുപോലെ ഗൗണ്ടില്‍ പോയിയിരുന്നു.
അന്ന് അവളുടെ ആഗ്രഹം സാധിച്ചു. കുറച്ച് നേരം കഴിഞ്ഞപ്പോ കണ്ണന്‍ ഗൗണ്ടിലേക്ക് വരുന്നത് അവള്‍ കണ്ടു. സന്തോഷം കൊണ്ട് ചിന്നുവിന്‍റെ കണ്ണു നിറഞ്ഞു. അവള്‍ ഗൗണ്ടിനടുത്തേക്ക് വന്നു. ചുറ്റും നോക്കുന്നതിനിടയില്‍ കണ്ണന്‍ ചിന്നുവിനെ കണ്ടു. മുഖം പെട്ടെന്ന് ദയനീയമായി. അവന് എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ചിന്നു കണ്ണനെ തന്നെ നോക്കി നിന്നു. വിളിച്ചടുത്ത് ഇരുത്തണമെന്നുണ്ട്. പക്ഷേ ഒരു പേടി…
വേറെ വഴിയില്ലാതെ കണ്ണന്‍ ചിന്നുവിനടുത്തേക്ക് വന്നു….. ചിന്നു സന്തോഷത്തില്‍ പുഞ്ചിരിച്ചു.
ഗ്രിഷ്മ തിരിച്ച് പോയിക്കാണും എന്ന് ഞാന്‍ വിചാരിച്ചു. അതാണ്…. കണ്ണന്‍ അവളുടെ അടുത്തെത്തിയപ്പോ പറഞ്ഞു.
ഒരാഴ്ച കുടെ ഉള്ളു…. ഇവിടെ….. ചിന്നു അല്‍പം വിഷമത്തോടെ പറഞ്ഞു.
എന്നാല്‍ ഞാന്‍ പോവുകയാണ്….. താന്‍ ഇവിടെ ഇരുന്നോ…. കണ്ണന്‍ പറഞ്ഞു പുറത്തേക്കായി പോവാന്‍ ഒരുങ്ങി….
അയ്യോ…. കണ്ണേട്ടാ പോവല്ലേ….. എനിക്ക് കുറച്ച് സംസാരിക്കുനുണ്ട്…. ചിന്നു പറഞ്ഞു….
ഉം…. എന്താ…. കണ്ണന്‍ ചോദിച്ചു…..
നമ്മുക്ക് അവിടെ ഇരിക്കാം…. ഒരു ഇരുപിടം ചുണ്ടി ചിന്നു പറഞ്ഞു.
അത് വേണോ….. കണ്ണന്‍ ചിന്നുവിനെ നോക്കി പറഞ്ഞു….
വേണം…. ഒരു ഫ്രെണ്ടായെങ്കിലും എന്നെ കണ്ടുടെ….. പ്ലീസ്…. ചിന്നു ദയനീയമായി കെഞ്ചി….
ഉം…. ഒക്കെ….. അല്‍പം ചിന്തിച്ച ശേഷം കണ്ണന്‍ പറഞ്ഞു….
അവര്‍ ഇരുവരും അവിടെയുള്ള ഒരു ഇരുപിടത്തില്‍ ഇരുന്നു. കുറച്ച് നേരത്തെ നിശബ്ദയ്ക്ക് ശേഷം ചിന്നു സംസാരിച്ച് തുടങ്ങി….
കണ്ണേട്ടാ….. സോറി….