“ഇതാ മഠത്തിലെ മദാർ നിന്നെ കണിടുത്തൽ കാണാത്തത്.. മോളെ എഴുന്നേക്കടി… വീട്ടിൽ കയറിട്ടു നീ കിടന്ന് ഉറങ്ങിക്കോ.”
പിന്നെ അവളെ എഴുന്നേപ്പിച്ചു.
വീടിന്റെ താക്കോൽ ഞാൻ തപ്പി എടുത്തു കൊടുത്തു.
തുറന്നു ഉള്ളിൽ കയറി. കോർട്സ് കുഴപ്പമില്ല.
പിന്നെ അവൾക്ക് വാങ്ങിയത് എല്ലാം കൊടുത്തു. ഒപ്പം ഫോണും.
എന്താവശ്യം ഉണ്ടേലും ഇച്ചായനെയോ എന്നെയോ വിളിച്ചോളാൻ ജൂലി അവൾക് ശാസന നൽകി.
“ഇയാൾക്കു ഒറ്റക്ക് നില്കാൻ പേടി ഉണ്ടോ?”
“ഇല്ലാ.”
അപ്പൊ തന്നെ ജൂലി.
“വിളഞ്ഞ വിത്ത് ആണ്…. പണി ഒന്നും ഉണ്ടാകരുത് കേട്ടോ.”
അവൾ ചേച്ചിയെ കെട്ടിപിടിച്ചു ഒരു ഉമ്മാ കൊടുത്തു.
അവൾക് പാചകം ഒക്കെ അറിയാവുന്നത് കൊണ്ടു പുറത്ത് നിന്ന് ഭക്ഷണം ഏർപ്പാട് ആകേണ്ട കാര്യം ഇല്ലാ യിരുന്നു.
പിന്നെ ഞങ്ങൾ അധികം നേരം നിന്നില്ല വേഗം തന്നെ അവളോട് യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.
ലോറിയിൽ ഉണ്ടായിരുന്ന തടി എല്ലാം എസ്റ്റേറ്റ് തന്നെ ഉപേക്ഷിച്ചു.
ഒരു കയർ വെട്ടിനു തന്നെ അൺലോഡ് ആകുന്ന രീതിയിൽ ആണ് കള്ള ലോഡ് ഞങ്ങൾ കൊണ്ടു പോകുന്നത്.
പണി പാളും എന്ന് അറിഞ്ഞാൽ ഡ്രൈവർക്ക് തന്നെ ഒറ്റ വെട്ടിനു കയർ മുറിച്ചാൽ മതി കെട്ടി വെച്ചേക്കുന്ന തടി ഒക്കെ ലോറിയിൽ നിന്ന് കിഴേ ചാടും.
ഞാൻ ലോഡ് ഇറക്കിയ ശേഷം ജൂലിയ കൊണ്ടു നാട്ടിലേക്കു മടങ്ങി.
അവൾ ഹാപ്പി ആണ്.
അങ്ങനെ തിരിച്ചു ഒരു ആറു മണിക്കൂർ യാത്രക് ശേഷം തിരിച്ചു വീട്ടിലേക് എത്തി.
തുണി അലക്കി വിരിച് കൊണ്ടു ഇരിക്കുന്ന രേഖ ഒപ്പം ഗായത്രിയും കുഞ്ഞിന് പാൽ കൊടുത്തു കൊണ്ടു ഇറായത് ഇരിക്കുന്ന ദീപ്‌തി യും അവളുടെ ഒപ്പം തന്നെ ഗായത്രിയുടെ കുട്ടിയും അടുത്ത് ഇരിക്കുന്നുണ്ട്.
ആ മുറ്റത്തേക് ആണ് ലോറി യും ആയി ഞാൻ വന്നു നിന്നത്.
അത് കണ്ടു രേഖു ഉറക്കെ പറഞ്ഞു.
“എന്നാ ജൂലി നിന്നെ കൊണ്ടു വരാൻ ഒക്കെ ഇപ്പൊ ലോറി ഒക്കെ വേണ്ടി വരുവോ.”
ജൂലി കഷ്ടപ്പെട്ടു വണ്ടിയിൽ നിന്ന് ചാടി ഇറങ്ങിട്ട്.