“ആ നീ എല്ലായിടത്തും നോക്കിയില്ലേ…??
“അവിടെ ഇനി ഒന്നും ഇല്ല…. “
അയാളുടെ കാറിന്റെ ചാവിയും എടുത്ത് ഞാൻ വാതിൽ പതിയെ തുറന്ന് ഞാൻ അവളോട് പറഞ്ഞു ..
“നീ സാധനങ്ങൾ എല്ലാം എടുത്ത് വണ്ടിയിൽ വെക്ക്….”
രണ്ട് കവറും പിടിച്ച് അവൾ പുറത്തേക്ക് വന്ന് അതെല്ലാം വണ്ടിയിൽ വെച്ചു…..
ഞാൻ അയാളെയും വലിച്ച് കോലായിലേക്ക് കൊണ്ട് പോയി അവളോട് പിടിക്കാൻ പറഞ്ഞു…. ഇന്നോവയുടെ ബാക്ക് സീറ്റ് മടക്കി വെച്ച് ഞങ്ങൾ രണ്ടു പേരും കൂടി അയാളെ ബാക്കിലേക്ക് വലിച്ചു കയറ്റി ഡോർ ലോക്ക് ചെയ്തു…..
അവളോട് വണ്ടിയിൽ ഇരിക്കാൻ പറഞ്ഞു ഞാൻ അകത്തേക്ക് കയറി ആടുകള ലക്ഷ്യമാക്കി നടന്നു… അക്കെ കുറച്ചു സാധനങ്ങളെ അവിടെ ഉണ്ടായിരുന്നുള്ളു അതിൽ നിന്ന് മുളക് പൊടി എടുത്ത് ഞാൻ അവിടെ നിന്ന് തന്നെ നിലത്ത് വിതറാൻ തുടങ്ങി… ഹാളിലും മുറിയുലും ഞാൻ മുളക് പൊടി നന്നായി വിതറി വാതിൽ അടച്ചു കുറ്റിയിട്ടു…. വണ്ടിയുടെ അവിടെ ചെന്ന് പ്രവീണ ഇരിക്കുന്ന ഡോർ തുറന്നു പറഞ്ഞു…
“നീ ഗേറ്റിൽ നിക്ക് ഞാൻ വണ്ടി ഇറക്കിയ ഉടനെ ഗേറ്റ് അടക്കണം …”
“ശരി…”
കാറിന്റെ ലൈറ്റ് ഓണ് ചെയ്യാതെ വണ്ടി ഞാൻ റോഡിലേക്ക് ഇറക്കി… പറഞ്ഞത് പോലെ ഗേറ്റ് അടച്ച് അവൾ ഫ്രന്റിൽ തന്നെ കയറി…. പോക്കറ്റ് റോഡിൽ നിന്ന് ഹൈവേയിലേക്ക് കയറിയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്….
“ഏട്ടാ എങ്ങോട്ടാ നമ്മൾ….??
“അറിയില്ല..”
“ഏട്ടൻ വന്ന കാറോ…??
“അത് അവിടെ ഉണ്ട്….”