ചോദിക്കാം..ക്ലബ്ബിലോട്ട് പോകാൻ തോന്നിയില്ല കുളിച്ചിട്ട് അമ്മയോടൊപ്പം ആഹാരം കഴിച്ചിട്ട് കുറച്ചു നേരം പഠിച്ചു..അതു കഴിഞ്ഞ് സുഖ ഉറക്കം..രാവിലെ നേരത്തെയാണ് കോളേജ് എത്തിയത് അവളോടൊന്ന് സംസാരിക്കണം..അവള് വരുന്നത് വരെ കാത്തിരുന്നു..ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ കോളേജ് ബസെത്തി അവളെന്നെ കണ്ടിരുന്നു കണ്ടപ്പോൾ ഒരു മന്ദഹാസം പേറി..തിരിച്ച് ഞാനുമൊന്ന് പുഞ്ചിരിച്ചു..അവൾ പതിവിലും കൂടുതൽ സുന്ദരിയായിരിക്കുന്നു കൂട്ടുകാരെല്ലാം പോകാൻ വേണ്ടി അവൾ മെല്ലെയാണ് നടന്നത്..അവർക്കും അതറിയാമെന്ന് തോന്നുന്നു
” ജാസ്മിൻ ഒന്നു നിക്കണേ
” മ്മ് എന്താ!!
” എന്തായി തന്റെ തീരുമാനം??
” എന്ത് തീരുമാനം??
” അല്ലാ ഞാനൊരു കാര്യം പറഞ്ഞില്ലായിരുന്നോ അതിന്റെ മറുപടി കിട്ടിയില്ല
” അതുഞാൻ അന്നേ ചേട്ടനോട് പറഞ്ഞതല്ലെ
” ആളെ കളിയാക്കല്ലെ തനിക്കെന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം
” അത് ചേട്ടൻ മാത്രം തീരുമാനിച്ചാൽ പോരല്ലോ
” അപ്പൊ തനിക്കെന്നെ ഇഷ്ടമല്ലെ??
” ഞാൻ എത്ര തവണ പറയണം അല്ലഅല്ലഅല്ല പോരെ!!
” മതി ഇനി ഞാൻ തന്നെ ശല്യപ്പെടുത്താൻ വരില്ല
” നന്നായി..ഞാൻ പോകുന്നു
‘ ഞാനും തിരിഞ്ഞ് നടന്നു ഒരാള് താഴ്ന്നു കൊടുക്കുന്നതിനൊരു പരിധിയില്ലെ..പക്ഷെ ഇഷ്ടമല്ലെന്ന് പറയുമ്പോഴും അവളുടെ മുഖത്ത് ഇഷ്ടമാണെന്നുള്ള പ്രസാദം തെളിഞ്ഞുനിന്നു..ഞാൻ നടന്ന് ക്ലാസെത്തി
” അളിയാ നീയാ പെണ്ണിനോട് സംസാരിക്കുന്നത് സ്വപ്ന കണ്ടിട്ടുണ്ട് ഇന്നലെയും കണ്ടായിരുന്നു
” അവള് കാണട്ടെടാ അതിന് നിനക്കെന്താ??
” പെണ്ണാണ് വർഗം അവളോട് എന്തെങ്കിലും ചെന്ന് പറഞ്ഞാൽ അതുമതി അവളാരാണെന്ന് എന്നോട് ചോദിച്ചായിരുന്നു ഒരു ഫ്രണ്ടാണെന്ന പറഞ്ഞെ
” ആ അവളങ്ങനെ അറിഞ്ഞിരുന്നാൽ മതി
‘ പതിവുപോലെ ഇന്നത്തെ ക്ലാസും ബോറില്ലാതെ കടന്നുപോയി..ജാസ്മിനെ കാണാൻ ഉച്ചക്ക് മാത്രമേ പോയുള്ളു
” ഡാ അളിയാ നീയവളെ കാണാൻ പോണില്ലെ??
” അതിനല്ലേ ഞാനിവിടെ ബസെടുക്കാൻ കാത്തിരിക്കുന്നെ
” എങ്കിൽ ഞാനും വരുന്നു
” ഞാനിന്നലെ വിളിച്ചപ്പോൾ നീ വന്നില്ലല്ലൊ ഇന്നെന്തുപറ്റി??
” അതവനൻമാരെ പേടിച്ചിട്ടാണളിയാ എന്നെയും കൂടി ഒന്ന് കൊണ്ടുപോടാ
” പോടാ പേടിച്ചുതൂറി
” പിന്നെ എൻ്റെ വാപ്പയും,ഉമ്മയും ആഹാരം തന്ന് വളർത്തി വലുതാക്കിയെടുത്തത് കണ്ടവന്മാർക്ക് ഇടിക്കാനല്ലെ!!
” നല്ല കൂട്ടുകാരൻ തന്നളിയാ മ്മ് നീ കയറ്
” ദോ ബസെടുത്തു വിട്ടോ
‘ ഞങ്ങളവളുടെ പുറകെ പോയി
” നീയിന്നലെ വരാമെന്ന് പറഞ്ഞാലും നിന്നെ ഞാൻ