” അതെ സത്യം….ഇത് തന്റെ വാട്സ്അപ്പ് നമ്പർ ആണൊ??
” ആ എങ്കിൽ അവള് വിളിച്ച നമ്പർ എനിക്ക് സെൻറ് ചെയ്
” ഇപ്പൊ ചെയ്യാം
” നിക്ക് വെക്കല്ലേ
” എന്താ??
” എൻ്റെ നമ്പർ എവിടുന്ന് കിട്ടി??
” ചേട്ടൻറെ നമ്പർ ഇല്ലാത്ത ആരെങ്കിലും നമ്മുടെ കോളേജിൽ ഉണ്ടോ??
” അപ്പൊ ഞാൻ കോഴിയാണെന്നാണോ ഉദേശിച്ചെ??
” ഏയ് അതല്ല ഞാൻ ആൺകുട്ടികളുടെ കയ്യിൽ നമ്പറുള്ള കാര്യമാ ഉദ്ദേശിച്ചെ അവരുടെയൊക്കെ റോൾമോഡൽ അല്ലെ ആ അടിക്ക് ശേഷം പറയണ്ട വീരശൂരപരാക്രമിയായില്ലെ
” അന്നാ അടി കാണാൻ താനുണ്ടായിരുന്നൊ??
” മ്മ് ചേട്ടനെന്നെ കറങ്ങി നോക്കുന്നത് ഞാൻ കണ്ടായിരുന്നു ഞാൻ മറഞ്ഞു നിൽക്കേയിരുന്നു
” ഒരു കാര്യം കൂടി ചോദിക്കട്ടെ??
” ചോദിക്ക്
” തനിക്കെന്നെ ഇഷ്ടമാണല്ലെ!!
” മ്മ്
” കേട്ടില്ല വാ തുറന്നു പറയൂ
” അതെ ഇഷ്ടമാണ് ഞാൻ വെക്കുന്നു പപ്പയും,മമ്മിയും താഴെയുണ്ട്
” അവളുടെ നമ്പർ അയക്കാൻ മറക്കല്ലെ
” ഇപ്പൊ അയക്കാം
” ശെരി
‘ വലിയ സന്തോഷമൊന്നും തോന്നിയില്ല അവൾക്കെന്നെ ഇഷ്ടമാണെന്ന് മുമ്പെ അറിയാമായിരുന്നു..അപ്പോഴേക്കും സ്വപ്നയുടെ നമ്പർ വന്നിരുന്നു
°° ഇത് പുതിയ നമ്പരാണല്ലോ എന്തായാലും വിളിച്ചു നോക്കാം
” ഹലോ സ്വപ്നയല്ലെ??
” ഹാ പറയെടാ
” എന്ത് പറയാൻ!!നീയാ ജാസ്മിനെ വിളിച്ച് എന്താ പറഞ്ഞെ ഞാനും നീയും തമ്മിൽ ഇപ്പോഴും ഇഷ്ടത്തിലാണെന്നോ
” ആ പറഞ്ഞു അതിനിപ്പൊ എന്താ??
” അതിന് എനിക്ക് നിന്നോട് അങ്ങനെയൊന്നും ഇല്ലെന്ന് ഞാനന്നേ പറഞ്ഞതല്ലേ നീ എന്തിനാണ് വീണ്ടും എൻ്റെ സന്തോഷങ്ങളെ ഇല്ലാതാക്കാൻ വരുന്നെ!!
” അപ്പൊ എൻ്റെ സന്തോഷങ്ങളെ നിനക്കില്ലാതാക്കാം
” നീ എന്തൊക്കെയാ ഈ പറയുന്നെ നിന്നോട് ഞാൻ ഒരായിരം തവണ ചോദിച്ചതല്ലെ നീയല്ലേ എല്ലാം നശിപ്പിച്ചത് പ്ലീസ് ഇനി എന്നെ ശല്യപ്പെടുത്താൻ വരരുത്
” എടാ ചിലപ്പോൾ നീ നന്നായി വരുകയാണെങ്കിൽ പപ്പയും,മമ്മിയും സമ്മതിക്കും
” എനിക്കിനി ഒന്നും അറിയണ്ട നീ വെച്ചിട്ട് പോയെ
” ഡാ എനിക്ക് നിന്നെ മറക്കാൻ പറ്റണ്ടേ??