‘ കൊള്ളാം കറുപ്പിൽ മിനുക്കും അറ്റത്ത് സ്വർണ്ണ നിറത്തിൽ പലപല വരയും പിന്നെ വേറെന്തൊക്കെയോ അടിപൊളി
” ഇതുമതി
” വേറെന്തെങ്കിലും??
” ഇതിനു പറ്റിയ ബ്ലൗസിൻറെ തുണി കൂടി വേണം കറുപ്പ് നിറം തന്നെ ആയിക്കോട്ടെ
‘ ആ രണ്ട് ഐറ്റവും വേടിച്ച് പുറത്തിറങ്ങിയപ്പോൾ അപ്പൂസെന്റെ വണ്ടിക്കു മുന്നിൽ ഒരു സ്കൂട്ടിയിൽ ഇരിക്കുന്നു
” ഡാ
” നിന്നെ ഞാൻ കറങ്ങി നോക്കുവായിരുന്നു കണ്ടില്ല
” ഇതാര വണ്ടി??
” ഞാൻ വണ്ടിയെടുത്തളിയാ
” നന്നായി ഇനി അവളെയും കൊച്ചിനെയും കൊണ്ട് പോകാൻ കണ്ടവന്മാര വണ്ടി വേടിക്കണ്ട
” സ്ത്രീകളുടെ മാത്രം തുണിക്കടയിൽ
” ഒരു സാരി വേടിക്കാൻ വന്നതാടാ
” കുറച്ച് ദിവസംകൊണ്ട് സ്ത്രീകൾക്കാവശ്യമായ സാധനങ്ങൾ ആണല്ലോ നീ വേടിക്കുന്നെ
” ഇതമ്മക്കാടാ അല്ല നീയെവിടെ പോകാൻ ഇറങ്ങിയതാ??
” നിന്റവിടെ തന്നെ അതല്ലേ നിൻറെ വണ്ടി ഇരിക്കുന്നത് കണ്ടപ്പോൾ ഇവിടെ ഇരുന്നെ
” ഇത്ര നേരത്തെ വരണ്ടായിരുന്നു
” നീ പേടിക്കണ്ട സാധനം വണ്ടിയിലുണ്ട് ഞാനിന്നലെ എടുത്ത് വെച്ചതാ
” പിന്നെ വാ പോകാം
‘ ഞങ്ങൾ മുക്കിലേക്ക് വിട്ടു
” നീ ക്ലബ്ബിൽ ഇരുന്നോ ഞാനങ്ങോട്ട് പോയപ്പോൾ ജിജോ അവിടെ ഉണ്ടായിരുന്നു ഞാനീ സാരി കൊടുത്തിട്ടു വരാം
” മ്മ് പെട്ടെന്ന് പോയിട്ടുവാ
” ഇപ്പൊ വരാമളിയാ ഒരഞ്ചു മിനിറ്റ്
‘ വണ്ടി നേരെ വീട്ടിലേക്ക്
” അമ്മേ
°° ഈയമ്മയിതെവിടെ പോയി കിടക്കുന്നു
” അമ്മേയ്
” കിടന്നലറണ്ട ദാ വരുന്നു…എന്താടാ??
” ഇതാ സാരി
” നീയെവിടെ പോകുന്നു??
” ഞാനിപ്പൊ വരാം
” മണി ഒൻപത് കഴിഞ്ഞു