വൈരങ്ങൾ………………………അതിലൊരു വൈരത്തിന് ഭൂമിദേവിയുടെ ശക്തിയും മറ്റൊരു വൈരത്തിന് സൂര്യദേവന്റെ ശക്തിയുമായിരുന്നു…………………………എന്ന് വച്ചാൽ ആ വൈരം കയ്യിൽ കിട്ടുന്ന ആർക്കും ഭൂമിയെയും സൂര്യനെയും കാൽക്കീഴിലാക്കാം എന്നർത്ഥം.”
“അതു കൊള്ളാമല്ലോ”
“അതേ ജയാ……………അങ്ങനെയിരിക്കെ ഇന്ദ്രസദസ്സിൽ നിന്നും ഭൂമിയിലേക്ക് യാത്ര തുടർന്ന പാർദ്ധേയൻ എന്ന ഗന്ധർവ്വൻ എത്തിച്ചേർന്നത് മരതകകാട്ടിൽ ആയിരുന്നു…………………………… അങ്ങനെ വൈരനാഗവുമായി ആ ഗന്ധർവ്വൻ പ്രണയത്തിലായി………………………. മുറപോലെ അവരുടെ ഗാന്ധർവ്വവിവാഹവും കഴിഞ്ഞു……………………………… അങ്ങനെ തന്റെ യാത്രയുടെ അവസാന നാളെത്തിചേർന്നതും ഒരു മടക്ക യാത്രയ്ക്ക് ആ ഗന്ധർവ്വൻ നിർബന്ധിതനായി……………………….ഇന്ദ്രസദസിലേക്ക് തിരികെ പോയി…………………………….പക്ഷെ വൈകാതെ വൈരനാഗത്തിന് ഒരു പുത്രൻ ജനിച്ചു………………………..അതാണ് അഥർവ്വൻ………………………… ഭൂമിദേവിയുടെയും സൂര്യദേവന്റെയും ശക്തിയുടെ ഒരംശം തന്റെ കണ്ണുകളിൽ ആവാഹിക്കുന്ന വൈര നാഗത്തിന് ജനിച്ചത് ഒരു വീരൻ തന്നെയായിരുന്നു……………………… നാഗശക്തിയും അതീന്ദ്രിയ ശക്തിയും ഉള്ളവനായിരുന്നു അഥർവ്വൻ…………………….ഒപ്പം പഞ്ചഭൂതങ്ങളെ തന്റെ അഞ്ച് വിരൽ തുമ്പുകളിൽ ആവഹിച്ചവൻ……………………….അസ്സലൊരു യോദ്ധാവ് ആയിരുന്നു അഥർവ്വൻ…………………………ഒരിക്കൽ പോലും തന്നിലടങ്ങിയ ശക്തികളെ അവൻ ദുരിപയോഗം ചെയ്തിരുന്നില്ല………………………അവസാനം പ്രായപൂർത്തി ആയപ്പോൾ ഒരു കാനന പുത്രിയെ തന്നെ അഥർവ്വൻ വിവാഹം ചെയ്യുകയുണ്ടായി………………………അവർക്ക് ഒരു പെൺ കുഞ്ഞുമുണ്ടായി……………………. അങ്ങനിരിക്കെ മരതക കാടിനെ കുറിച്ചും വൈരനാഗത്തിന്റെ കണ്ണുകളിലെ വൈരങ്ങളെ കുറിച്ചും അമാലിക കേൾക്കാനിടയായി………………………..അതു തട്ടിയെടുത്താൽ ഈ പ്രപഞ്ചത്തെ തന്നെ കാൽക്കീഴിലാക്കാമെന്ന് അവൾ വ്യാമോഹിച്ചു………………………അങ്ങനെ ഒരിക്കെ അവൾ……”
രുദ്രൻ തിരുമേനി പറഞ്ഞോണ്ടിരിക്കെ വാതിലിൽ ഒരു മുട്ട് കേട്ടു.
അതോടെ അദ്ദേഹം കഥ പറച്ചിൽ നിർത്തി.
കഥ കേൾക്കുന്നതിന്റെ ആസ്വാദനം നഷ്ട്ടപ്പെട്ട ജയശങ്കർ ഈർഷ്യയോടെ എണീറ്റു വാതിലിന് സമീപത്തേക്ക് നടന്നു.
ശേഷം അത് വലിച്ചു തുറന്നു.
“എന്താടി?”
മുന്നിൽ നിൽക്കുന്ന തന്റെ ഭാര്യയെ കണ്ട് അയാൾക്ക് കോപം വലിഞ്ഞു കയറി.
“അമ്പ…ലത്തീന്ന് സം….ഘടകര് എത്തി….യിട്ടു….ണ്ട്”
വിറച്ചുകൊണ്ട് അവൾ പറഞ്ഞു.
“ഹ്മ്മ് പൊക്കോ ”
ഗൗരവത്തോടെ അയാൾ മറുപടി പറഞ്ഞു.
അതുകേട്ടതും അവർ അവിടുന്ന് സ്ഥലം കാലിയാക്കി.
“അമ്മാവാ അമ്പലത്തീന്ന് സംഘടകർ വന്നിട്ടുണ്ട്.”