വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

എനിക്കില്ലേ…

അഫി : (മേശമേൽ വെച്ചിരിക്കുന്ന ഭക്ഷണം നോക്കി) തനിക്ക് കണ്ണ് കാണില്ലേ…

അജയ് : ഒന്ന് വിളമ്പിതരാൻ പറ്റില്ലേ…

അഫി : തന്റെ കൈക്ക് കുഴപ്പമൊന്നുമില്ലല്ലോ… …

അവൻ അഫിയെ തറപ്പിച്ചൊന്നു നോക്കി

അഫി : നിന്റെ നോട്ടം കണ്ട് പേടിക്കാൻ ഞാൻ നിന്റെ തള്ളയല്ല… വേണങ്കിൽ തിന്നെണീറ്റു പോവാൻ നോക്ക് ചെക്കാ…

ലെച്ചു : അജയ് ഇത് നിന്റെ വീടല്ല അത് മനസിലാക്കി പെരുമാറിയാൽ നിനക്ക് നന്ന്… മര്യാദക്ക് കഴിച്ചിട്ട് പോവാൻ നോക്ക്…

ലെച്ചു അകത്തേക്ക് പോയി അല്പം കഴിഞ്ഞു ഒരു ഗ്ലാസിൽ ചായയുമായി വന്ന് ചായ എനിക്ക് മുന്നിൽ വെച്ചു

അജയ് : എനിക്കില്ലേ…

ലെച്ചു : (ടേബിളിലെ ഫ്ലാസ്ക്കും ഗ്ലാസും ചൂണ്ടി) ചായ അതിലുണ്ട് ഒഴിച്ചു കുടിച്ചൊ…

അജയ് : മ്മ്…

ലെച്ചു എന്റെ പ്ളേറ്റിലെ ഇഡലിയിലേക്ക് സാമ്പാർ ഒഴികെ പെട്ടന്ന് ടേബിളിന് താഴേക്ക് നോക്കി അവൻ ചിരിയോടെ അനങ്ങുന്ന കണ്ടതും അടുത്ത നിമിഷം ലെച്ചുവിന്റെ കൈയിലെ ബൌളിൽ ഉണ്ടായിരുന്ന ചൂട് സാമ്പാർ അവന്റെ മുഖത്തേക്ക് വീണു

ആാാാാ…

അത്യാവശ്യം നല്ല എരിവുള്ള സാമ്പാർ മുഖത്തും കണ്ണിലും വീണതും അവൻ ആർത്തത് കേട്ട് എല്ലാരും ഓടി വന്നു അവന്റെ ഇരിപ്പുകണ്ടു

ചെന്ന് മുഖം കഴുകികള…

ഷൈജ അവനെ പിടിച്ചു മുഖം കഴുകാനായി കൊണ്ടുപോകേ എന്തു പറ്റിയതാണെന്നു ചോദ്യത്തോട് കാല്തട്ടിയതാ എന്ന് ലെച്ചു മറുപടി കൊടുത്തക്കേട്ട് എനിക്കും അഫിക്കും ചിരിവന്നെങ്കിലും അതടക്കിനിർത്തി

ശെരിക്ക് കഴുകിക്കോ എന്നൊക്കെ ഓരോരുത്തർ പറയെ ഷൈജ ലെച്ചുവിനെ തുറിച്ചുനോക്കി

Leave a Reply

Your email address will not be published. Required fields are marked *