എവിടെക്കാ…
ഷൈജ : (ദേഷ്യത്തോടെ)മാറി നിക്കടാ…
ദാസനെകോളറിൽ കൂട്ടിപിടിച്ച് കണ്ണിലേക്കു നോക്കി പതിഞ്ഞ ശബ്ദത്തിൽ
നിന്നോട് ഞാൻ പറഞ്ഞതല്ലേ കല്യാണം കഴിയും വരെ അടങ്ങി ഒതുങ്ങിയിവിടെ നിന്നോണമെന്ന്… ഇപ്പോഴും ഞാൻ അതുതന്നെയാ പറയുന്നേ കല്യാണം കഴിയുവോളം അടങ്ങി ഒതുങ്ങി ഇവിടെനിന്നോണം ഇല്ലെങ്കിൽ കർമം ചെയ്യാൻ പോലും ഒറ്റൊന്നിനെയും ബാക്കിവെക്കില്ല… മനസ്സിലായോ…
ഭയത്തോടെ എന്നെ നോക്കുന്ന ദാസനെ പുറകോട്ട് തള്ളി ഷൈജയെയും ചെക്കന്മാരെയും നോക്കി
നീയൊന്നും കല്യാണത്തിനു കൂടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല ചെക്കന് ആകെ ഉള്ളോരു അച്ഛൻ പെങ്ങളും കുടുംബവും എവിടെയെന്നു ബന്തുക്കൾ ചോദിച്ചാൽ കാണിക്കാൻ നീയും നിന്റെ കെട്ടിയോനും മക്കളും ഇവിടെ വേണം… അല്ല ഇറങ്ങിപോവനാ ഭാവമെങ്കിൽ…മ്മ്മ്…. മര്യാദക്കണേൽ എല്ലാർക്കും കൊള്ളാം ഇല്ലെങ്കിൽ…
ഒന്നും മിണ്ടാതെ നിൽക്കുന്ന ദാസനരികിൽ നിന്നും അജയന് നേരെ തിരിഞ്ഞ് ഇടം കയ്യാൽ അവന്റെ കഴുത്തിലും വലം കയ്യാൽ കവിളിലും കുത്തിപിടിച്ചു
കല്യാണം കഴിയും വരെ അടങ്ങി ഒതുങ്ങി മര്യാദക്ക് നിന്നോണം ഇവിടുത്തെ പെണ്ണുങ്ങളെ പുറകെ ഒലിപ്പിച്ചോണ്ട് നടന്നാൽ പച്ചക്ക് കത്തിച്ചു കളയും
കൈയിൽ കിടന്നു കുതറാൻ നോക്കുന്ന അവനെയും എന്റെ കൈ പിടിച്ച് വിടീക്കാൻ നോക്കുന്ന ഷൈജയെയും തറപ്പിച്ചുനോക്കി അവനെ പുറകിലേക്ക് തള്ളി മലർന്നടിച്ചു വീണ അവനെ ഒന്ന് നോക്കി തിരിഞ്ഞു നടക്കുമ്പോ ഷൈജ അവനെ പിടിച്ചെഴുനേൽപ്പിക്കുന്നുണ്ട്
പിള്ളേരുടെ അടുത്ത് ചെന്നിരുന്നു സംസാരിച്ചിരിക്കെ ശരത്തുവന്നു