മ്മ്… അപ്പൊ ആതിമി ഗ്രുപ്പ്… അത് നോക്കിനടത്താൻ ആളില്ലെങ്കിൽ വീണ്ടും കള്ളന്മാരുടെ കയ്യിലാവും…
അത് നോക്കിനടത്താൻ ഇത്തയെ ഏല്പിക്കാന്ന് കരുതുകയാ…
മ്മ്… ഇവരെയെല്ലാം നോക്കാൻ പകരം ആരെയാ തീരുമാനിക്കുന്നത്…
അഫി… എന്ത് പ്രശ്നം വന്നാലും ചിരിയോടെ നിൽക്കാനും ചിന്തിച്ചുതീരുമാനങ്ങൾ എടുക്കാനും അവൾക്ക് കഴിയും…
മജ്നൂ…
മ്മ്…
നമുക്കൊരു യാത്ര പോയാലോ…
മ്മ്… എവിടെക്കാ പോവുക…
അന്ന് പോയ കാട്ടിൽ… പിന്നെ സമയം ബാക്കിയുണ്ടെങ്കിൽ ഇന്ത്യയിൽ മൊത്തം കറങ്ങിവരാം…
മ്മ്… നൂറാ…
മ്മ്…
ചാന്ധിനിയുടെ നാട് ഓർമ്മയുണ്ടോ…
മ്മ്… വല്ലാത്ത ആളുകളാണവിടെ…
മ്മ്… പാവങ്ങളാണ് ഒന്നുമറിയാത്ത വിശ്വസിച്ചാൽ ചങ്കു പറിച്ചുനൽകാൻ മനസ്സുള്ളവർ… നമുക്കൊരിക്കൽ കൂടെ അവിടേക്ക് പോണം…
എന്തേ…
എനിക്ക് തോന്നുന്നത് ആ രണ്ട് ഗ്രാമങ്ങളെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ചാൽ ഇന്ത്യയിൽ അത്രയും നല്ലൊരു കോട്ട ഇവർക്ക് സുരക്ഷിതമായിരിക്കാൻ വേറെയുണ്ടാവില്ല… ആ നാട് കണ്ടില്ലേ അവിടേക്ക് വരാനും പോവാനും ഒരേ ഒരു വഴി മാത്രമേ ഉള്ളൂ ആ നാട്ടുകാർക്ക് എല്ലാർക്കും പരസ്പരം അറിയാം…
എങ്കിലും തമ്മിൽ അത്രയും പ്രശ്നങ്ങൾ നടക്കുന്ന അവിടെ…
ആദ്യം അവർ തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കണം… അത് കഴിഞ്ഞാൽ അവിടെയാണ് ഏറ്റവും സുരക്ഷിതം… അതുപോലെ വേറൊരു നാടും ഞാൻ കണ്ടിട്ടില്ല…
അവരെ ഖത്തറിലോ ദുബൈയിലോ സൗദിയിലോ മറ്റോ താമസിപ്പിച്ചാൽ പോരേ ഇത് റിസ്ക്കല്ലേ…
റിസ്‌ക്കാണ് നടന്നുകിട്ടിയാൽ ഏറ്റവും സുരക്ഷിതവും… എന്തെങ്കിലും പ്രശ്നമുണ്ടാവും എന്ന് തോന്നിയാൽ മാറിനിൽക്കാൻ ഒരു സ്ഥലം കൂടെ…