മ്മ്…
കുട്ടികൾക്കും ഉമ്മച്ചിക്കും അച്ഛനും അമ്മയ്ക്കും പാസ്പോർട്ട് എടുക്കണം… പെട്ടന്ന് എന്തെങ്കിലും ആവശ്യം വന്നാൽ അവർക്ക് ഗൾഫിലേക്ക് കയറാമല്ലോ… പെട്ടന്ന് മാറേണ്ട സിറ്റുവേഷനിൽ വിസ പ്രോബ്ലം എന്തെങ്കിലും ഉണ്ടെങ്കിൽ സേഫ് ആയി മാറ്റി നിർത്താൻ ഇവിടെത്തന്നെ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് അതിന്റെ കൂടെ ഒന്നും കൂടെ നിൽക്കട്ടെ… മാത്രമല്ല അവിടുത്തെ കുട്ടികളുടെ അവസ്ഥ നീ കണ്ടതല്ലേ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ നല്ലതല്ലേ…
നിന്റെ ഇഷ്ടം… എന്തിനായാലും ഞാൻ കൂടെയുണ്ട്…
ഗുരു പറഞ്ഞപ്രകാരം എന്റെ മകന് ഭാര്യയാവാൻ യോഗമുള്ള ജാതകമാണ് എസ് ഐ രുദ്രന്റെ മകൾക്ക് പക്ഷേ എന്റെ കല്യാണം പോലും ഇതുവരെ കഴിഞ്ഞിട്ടില്ല എനിക്കൊരു മകൻ ഉണ്ടായിട്ടുമില്ല പിനെങ്ങനെ
മജ്നൂ…
മ്മ്…
എന്താ ആലോചിക്കുന്നെ…
ഒന്നൂല്ല പെണ്ണേ… ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ ഒരുപാടുണ്ട് ഒന്നും ഇനി വൈകിച്ചുകൂടാ…
മ്മ്…
തിരികെ വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരിക്കെ റിയ കയറിവന്നു
നിനക്കിപ്പോ ബാങ്കിൽ തീരേ ഇരുപ്പുറക്കുന്നില്ല അല്ലേ…
അവിടിരുന്ന് എന്ത് ചെയ്യാനാ… ഞാനിങ്ങു പോന്നു…
ചിരിയോടെ അവളെ നോക്കി ഭക്ഷണം കഴിച്ചു കഴിഞ്ഞിരിക്കെ
റിയാ…
പറയിച്ചായാ…
നമുക്ക് ലോക്കറിന്നത് എടുക്കണം ഇനി വെച്ചിരിക്കുന്നില്ല…
എപ്പോ…
കല്യാണം കഴിഞ്ഞു പിറ്റേന്ന് തന്നെ…
ശെരി… കീ റെഡിയായോ…
അഫി : അതൊക്കെ എപ്പോഴേ കട്ടുബോടിച്ചു…
റിയ : അപ്പൊ അവരറിയില്ലേ…
ഇല്ല അത് അടിച്ചുമാറ്റി താൽക്കാലത്തേക്ക് അതുപോലുള്ളത് വെച്ചുകൊടുത്തു ഡൂപ്ലിക്കേറ്റ് ഉണ്ടാക്കിയ ശേഷം എടുത്ത കീ അവരെ കൈയിൽ തന്നെ വെച്ചു…