ഐസ് ക്രീം…
എന്റെ കുരിപ്പേ… ഇതിനാണോ ഇങ്ങനെ പേടിപ്പിച്ചേ ഞാൻ കരുതി ഡ്രസ്സ് വല്ലോം കുടുങ്ങിയെന്ന്…
ഇരുവശത്തേക്കും നോക്കി വണ്ടി മറു സൈഡിലേ ഗുഡ്സ് വണ്ടിക്ക് അരികിൽ കൊണ്ടു നിർത്തി രണ്ടുപേരും ഇറങ്ങിയ പിറകെ ഞാനും ഇറങ്ങി
മൂന്ന് ഐസ്ക്രീം വാങ്ങി വണ്ടിക്കടുത്തുനിന്ന് തിന്നുകൊണ്ടിരിക്കെ അൽതു വന്നു വണ്ടി നിർത്തി
നീയെവിടുന്നാ…
അൽതു : ആമിയെയും ഉമ്മാനെയും ബിച്ചൂന്റെ വീട്ടിൽ കൊണ്ടുവിടാൻ പോയതാ… താലി റെഡിയായിട്ടുണ്ടെന്നു സുഹൈല് വിളിച്ചുപറഞ്ഞു അത് വാങ്ങിക്കാൻ പോകുവാ…
മ്മ്…
മുത്ത് ഒരു ഐസ് ക്രീം അവന് കൊണ്ടുകൊടുത്തു
നിനക്ക് ബൈക്ക് ആവശ്യമുണ്ടോ…
എന്തേ…
ഇതുമെടുത്തുപോയാൽ ടൗണിൽ പാർക്കിംഗ് ബുദ്ധിമുട്ടാ… അല്ലെങ്കി വീട്ടിൽ പോയി ബൈക്ക് എടുത്തു പോണം…
നീ എടുത്തോ ഞാൻ കുന്നിലേക്കാ… സുഹൈല് എവിടെയാ…
അവൻ സഫാന്റെ അടുത്തെത്തീക്ക്… അവിടുന്ന് കുറച്ച് സമയംകൊണ്ട് തിരിക്കുമെന്നാ പറഞ്ഞേ…
ഐസ് ക്രീം കഴിഞ്ഞു അവൻ ടൗണിലേക്കും ഞങ്ങൾ വീട്ടിലേക്കും തിരിച്ചു കയറി ചെല്ലുമ്പോ ഉപ്പയും മൊയിദിനിക്കയും അച്ഛനും സജിയേട്ടനും ബിച്ചുവും മുന്നിൽ തന്നെ നിന്ന് ആളുകളെ സ്വീകരിക്കുന്നുണ്ട് വീടിനു മുറ്റത്തും കോലായിലുമായി ലെച്ചുവും ഉമ്മയും സെറീനത്തയും അമ്മയും മാമിയും കുഞ്ഞയും സഫിയത്തയും സിസിലിചേട്ടത്തിയും ലിൻസിയേച്ചിയും വരുന്നവരോട് കുശലം പറയുന്നുണ്ട് ട്രേയിൽ വെള്ളവുമായി അഫിയും പ്രിയയും റിയയും ഇത്തയും അയിഷാത്തയും സൗമിനിയേച്ചിയും ഫൗസിയും പെണ്ണുങ്ങൾക്കിടയിൽ നടപ്പുണ്ട് വീടും പരിസരവും കല്യാണ ബഹളത്താലും വെളിച്ചത്താലും നിറഞ്ഞു നിൽക്കുന്നു