വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

തുടങ്ങാം…

കിട്ടിയതോടെ എല്ലാരും ഭക്ഷണം കഴിക്കാൻ തയ്യാറായി ഇരിക്കെ ബിച്ചു കൈ കഴുകി ഞങ്ങൾക്കരികിലെത്തി

ബിസ്മില്ലാഹി റഹ്മാനി റഹീം(പരമ കാരുണികനും കരുണമയനും ആയ ദൈവത്തിന്റെ നാമത്തിൽ)… (എന്റെ ചുണ്ടുകൾക്കൊപ്പം അവരുടെ ചുണ്ടുകളും മന്ത്രിച്ചു)

ഭക്ഷണം വേകം തീർന്നുകൊണ്ടിരുന്നു ട്രേ കാലി ആയതും അടുത്ത സാൻ കൂടെ കൊട്ടി അത് തീർന്നു

അൽഹംദുലില്ലാഹ് (ദൈവമേ നന്ദി)…

എഴുനേറ്റ് കൈ കഴുകാൻ പോകെ

അഫി : ബിച്ചൂ… ഒന്ന് ഫേഷ്യൽ ചെയ്തേക്ക്…

ബിച്ചു : വേണോ…

ചെല്ലെടാ… ആ സൽമാൻ കട പൂട്ടിയിട്ടുണ്ടാവില്ല…

ബിച്ചു : ശെരി…

കൈ കഴുകി മുന്നിലേക്ക് നടക്കേ

മുത്ത് : ഷൈജക്ക് എന്തുപറ്റി നല്ല ആക്റ്റീവ് ആയി എല്ലാം ചെയ്യുന്നുണ്ടല്ലോ

അഫി : (ചെറുചിരിയോടെ) അവളെ മോനെ കാണുന്നില്ല ആരോ തട്ടിക്കൊണ്ടുപോയെന്നു… കല്യാണത്തിനു ഒരു പ്രശ്നവുമില്ലാതെ നന്നായി നിന്നാൽ അവനെ ഒരു പ്രശ്നവുമില്ലാതെ കണ്ടുപിടിച്ചുകൊടുക്കാന്ന് പ്രിയ പറഞ്ഞു അതുകൊണ്ടാ…

മുറ്റത്തിരിക്കുന്നവർക്കരികിലേക്ക് പോവാൻ നിന്ന എന്നെ നോക്കി

ലെച്ചു : ചേട്ടൻ വന്നേ…

അവളുടെ പിറകെ അകത്തേക്ക് ചെന്നു അവൾ അലമാരയിൽ നിന്നും ഒരു കവർ എടുത്ത് അതിൽനിന്നും ഒരു ഡബിൾ മുണ്ടും ഷർട്ടും എടുത്ത് എനിക്ക് നീട്ടി

ലെച്ചു : എല്ലാർക്കും എടുത്തിട്ട് ചേട്ടന് എടുക്കാൻ മറന്നല്ലേ…

എനിക്കിപ്പോ ഒരുപാട് ഉള്ളതുകൊണ്ടാ എടുക്കാഞ്ഞേ… എന്നാലും നീ ഇതെപ്പോ എടുത്ത്…

നേരത്തെ ഇവര് പോയെടുത്തതാ… ഇഷ്ടമായോ…

നിങ്ങൾ എടുത്തുതന്നിട്ട് ഇഷ്ടമാവാതിരിക്കുമോ…

Leave a Reply

Your email address will not be published. Required fields are marked *