വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

Posted by

ഇക്ക പോയില്ലായിരുന്നോ ഞങ്ങൾ കരുതി പോയികാണുമെന്ന്…

അച്ഛന്റെ സംസാരവും തമാശയും കൂടെ സമയം പോയതറിഞ്ഞില്ല…

ലെച്ചു : ഉറങ്ങണ്ടേ…

ഞാൻ പോകുവാടീ… അമ്മയും പിള്ളേരുമൊക്കെ അകത്തുണ്ട് ഉറങ്ങിക്കാണും…

ലെച്ചു : എങ്കി ഇവരേം കൂട്ടിക്കോ… ഇവിടെ ബുദ്ധിമുട്ടി കിടക്കണ്ടല്ലോ…

അഫി : എന്ത് ബുദ്ധിമുട്ട് ഒരു ബുദ്ധിമുട്ടുമില്ല… ഇക്ക ഇവരേം കൂട്ടി പൊയ്ക്കോ ഞാൻ ചേച്ചീടെ കൂടെ ഇവിടെനിക്കാം…

ലെച്ചു : വേണ്ടെടീ… എത്ര ദിവസായി നീയീ തണുപ്പും കൊണ്ട് തറയിൽ കിടക്കുന്നു പോയി നല്ലോണം ഉറങ്ങീട്ട് കാലത്തിങ്ങ് പോരെ…

അഫി : അതൊന്നും ശെരിയാവില്ല… ഞാനിവിടെകിടന്നോളാം…

ലെച്ചു : അവരൊക്കെ ഉറങ്ങിക്കാണും പോരാത്തതിന് ബിച്ചുവും അച്ഛനും അമ്മയും പിള്ളാരും ഏട്ടനും ചേച്ചിയും മാമിയും ഒക്കെ ഇല്ലെ… നീ ചേട്ടന്റെ കൂടെ പൊയ്ക്കോ കാലത്ത് നേരത്തെയിങ്ങു വന്നാൽ മതി…

ഞങ്ങളെ നിർബന്തിച്ചു പറഞ്ഞുവിട്ടു വണ്ടിയിൽ കയറിയിരിക്കെ ലെച്ചുവിനെ നോക്കുന്ന എന്നെ നോക്കി

ലെച്ചു : ടെൻഷനൊന്നുമാവണ്ട പോയി നന്നായൊന്നുറങ്ങു കാലത്തിങ് വന്നാൽ മതി…

മ്മ്… സൂക്ഷിക്കണം എന്തേലും പ്രശ്നമുണ്ടെൽ വിളിച്ചാൽ മതി…

ശെരി ചെല്ല്…

അവിടുന്നിറങ്ങി അഫിയുടെ വീട്ടിലേക്ക് തിരിച്ചു കൈയിലെ കീ വെച്ച് അഫി വാതിൽ തുറന്നു അകത്തേക്ക് കയറിയ ഞാൻ അമ്മുവിനെ ചെന്നുനോക്കി ഉറങ്ങുന്ന അവളുടെ നെറ്റിയിൽ പുറം കൈ ചേർത്തു പനി കുറവുണ്ട് ഉമ്മച്ചിയും അച്ചുവും നിലത്തൊരു ബെഡിട്ടു കിടപ്പുണ്ട് മൂന്നാളും നല്ല ഉറക്കമാണ്

Leave a Reply

Your email address will not be published. Required fields are marked *